1 GBP = 106.96

വിജിലന്‍സിന്റെ കണ്ണ് ഇ പിയിലേക്ക് നീളുന്നു; ജയരാജനെ പൂട്ടാനൊരുങ്ങി പിണറായിയുടെ വിശ്വസ്തന്‍

വിജിലന്‍സിന്റെ കണ്ണ് ഇ പിയിലേക്ക് നീളുന്നു; ജയരാജനെ പൂട്ടാനൊരുങ്ങി പിണറായിയുടെ വിശ്വസ്തന്‍

ഇടതു സര്‍ക്കാരിനെ കുരുക്കിലാക്കിയ ബന്ധുനിയമനം ഗൌരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചതോടെ വ്യവസായമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍ പ്രതിസന്ധിയിലായതിനൊപ്പം വിജിലന്‍സിന്റെ കണ്ണ് ഇപിയിലേക്ക് നീളുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ സുരേന്ദ്രനും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സിനു ത്വരിതാന്വേഷണം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പൂജ അവധിക്കു ശേഷം വിജിലന്‍സ് വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.

വിവാദനിയമനം കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് വിജിലന്‍സിന് വ്യക്തമായാല്‍ കേസ് റജിസ്റ്റര്‍ ചെയ്യേണ്ടി വരും. നിയമന ഉത്തരവു റദ്ദാക്കിയെങ്കില്‍ പോലും കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചു കേസുമായി മുന്നോട്ടു പോകേണ്ടി വരുകയും ചെയ്യും. നിയമനങ്ങളില്‍ ബന്ധുക്കള്‍ ഉള്‍പ്പെടുന്നതിനാല്‍ ‘സ്വജനപക്ഷപാതം’ എന്ന വകുപ്പും ചുമത്തേണ്ടി വരും.

പികെ ശ്രീമതിയുടെ മകന്റെ നിയമനത്തില്‍ ഇപി ജയരാജന്‍ വ്യക്തിതാല്‍പര്യങ്ങളാല്‍ ഇടപെട്ടു എന്നു കണ്ടെത്തിയാല്‍ കേസെടുക്കേണ്ടി വരും. നിയമന ഉത്തരവ് റദ്ദാക്കിയതിനാല്‍ ശമ്പള ഇനത്തില്‍ സര്‍ക്കാരിനു നഷ്ടം സംഭവിച്ചിട്ടില്ല എന്ന നിലപാടെടുത്താല്‍ പോലും കുറ്റകൃത്യം നിലനില്‍ക്കുമെന്നു വിജിലന്‍സ് ഉന്നതര്‍ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more