1 GBP = 105.47
breaking news

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുകെയിലെത്തി; മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും രൂപതാ ഉത്ഘാടനത്തിനും മുഖ്യകാര്‍മ്മികനാകും….

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുകെയിലെത്തി; മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും രൂപതാ ഉത്ഘാടനത്തിനും മുഖ്യകാര്‍മ്മികനാകും….

സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍. ജോര്‍ജ് ആലഞ്ചേരി ഇന്നലെ വൈകീട്ട് 7.30 നു യുകെയിലെത്തിച്ചേര്‍ന്നു. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ജനറല്‍ കണ്‍വീനര്‍ ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പാറയടിയില്‍, ജോ. കണ്‍വീനര്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, മറ്റു കമ്മിറ്റിയംഗങ്ങള്‍, വൈദികര്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് കര്‍ദിനാള്‍ തിരുമേനിക്ക് ഊഷ്മള സ്വീകരണം നല്‍കി.

“വിമാനത്താവളത്തില്‍ നിന്നും ലങ്കാസ്റ്റര്‍ രൂപതാ ആസ്ഥാനത്തെത്തിയ കര്‍ദിനാള്‍ ഇന്നലെ രാത്രി വിശ്രമിച്ച ശേഷം ഇന്ന് മെത്രാഭിഷേക ചടങ്ങുകളുടെയും സ്ഥാനാരോഹണ ശുശ്രൂഷകളുടെയും റിഹേഴ്സല്‍ നിയുക്ത മെത്രാനൊപ്പം നടത്തും. തുടര്‍ന്ന് പ്രാര്‍ത്ഥനയിലും ആത്മീയ ഒരുക്കത്തിലുമായിരിക്കുന്ന പിതാക്കന്മാര്‍ വൈകീട്ട് കത്തീഡ്രല്‍ ഏറ്റെടുക്കുകയും പുനര്‍സമര്‍പ്പണം നടത്തുകയും ചെയ്യുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കാനെത്തും.

airport
airport1
“തന്റെ സുധീരമായ നേതൃപാടവവും കര്‍മ്മശേഷിയും കൊണ്ട് സീറോ മലബാര്‍ സഭയെ നയിക്കുന്ന കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ ആത്മീയ ദീര്‍ഘ വീക്ഷണത്തിന്റെയും റോമിലെ പരിശുദ്ധ സിംഹാസനവുമായി സൂക്ഷിക്കുന്ന നല്ല ബന്ധത്തിന്റെ ഫലമായിട്ടാണ് ഗ്രേറ്റ് ബ്രിട്ടണിലും സീറോ മലബാര്‍ രൂപത യാഥാര്‍ഥ്യമാക്കാന്‍ ഇടയായത്. അമേരിക്കയിലും ഓസ്ട്രേലിയയിലും കാനഡയിലും പുതിയ രൂപതകളും എക്സാര്‍ക്കേറ്റും വന്നതിന് ശേഷം ഗ്രേറ്റ് ബ്രിട്ടണിലും പുതിയ രൂപത നേടിയെടുക്കാനായത് സഭയുടെ വളര്‍ച്ചയുടെ വലിയ സൂചനയാണ്. ഈ വലിയ സഭയുടെ തലവന്‍ എന്ന നിലയില്‍ ആത്മാഭിമാനത്തിന്റെയും നിര്‍വൃതിയുടെയും കൂടി നിമിഷങ്ങളാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കിത്.

ലോകത്തിലെ പൗരസ്ത്യസഭകളില്‍ ഉക്രേനിയന്‍ കത്തോലിക്കാ സഭ കഴിഞ്ഞാല്‍ അംഗ സംഖ്യയില്‍ രണ്ടാം സ്ഥാനത്താണ് 50 ലക്ഷത്തിനടുത്ത് വിശ്വാസികളുള്ള സീറോ മലബാര്‍ സഭ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more