1 GBP = 106.76
breaking news

യുക്മ സൗത്ത് വെസ്റ്റ് കലാമേള; രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചു; ബോണ്‍മൗത്ത് ഉത്സവലഹരിയില്‍

യുക്മ സൗത്ത് വെസ്റ്റ് കലാമേള; രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചു; ബോണ്‍മൗത്ത് ഉത്സവലഹരിയില്‍

ബോണ്‍മൗത്ത്; ഒക്ടോബര്‍ എട്ടാം തിയതി ബോണ്‍മൗത്തില്‍ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചു. 256 മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലാമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാകും നടക്കുക. മുന്‍ വര്‍ഷത്തെ ജേതാക്കളായ ഗ്ലോസ്‌റ്റെര്‍ മലയാളി അസ്സോസിയേഷന്‍ ചാമ്പ്യന്‍ പട്ടം നിലനിറുത്താനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ആതിഥേയരായ ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷനും വില്‍റ്റ്‌ഷെയര്‍ മലയാളി അസ്സോസിയേഷനും മത്സരരംഗത്ത് കൂടുതല്‍ സജീവമാകുമ്പോള്‍ ഏറെ വാശിയോടെ മികച്ച പ്രതിഭകളുമായാണ് സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ വരവ്. ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജവും ബാസിംഗ്‌സ്‌റ്റോക് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനും ഐ എം എ ബാന്‍ബറിയും സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനും ന്യൂബറിയുമൊക്കെ തങ്ങളുടെ മികച്ച പ്രതിഭകളുമായാണ് ഇക്കുറിയുമെത്തുന്നത്.

ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അസ്സോസിയേഷന്‍ അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ബോണ്‍മൗത്തിലെ സെന്റ് പീറ്റേഴ്‌സ് കാത്തലിക്ക് സ്‌കൂളിലാണ് കലാമേള അരങ്ങേറുന്നത്. നാന്നൂറിലധികം എന്‍ട്രികളുള്ള ഇക്കുറി നാല് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കുമായി മികച്ച സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. വിശാലമായ സൗജന്യ പാര്‍ക്കിംഗും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണശാലയും അനുബന്ധ സൗകര്യങ്ങളും കലാമേള വേദിയിലുണ്ടാകും.

മത്സരങ്ങളുടെ സമയക്രമങ്ങളും വേദികളും വെള്ളിയാഴ്ച്ചയോടെ പുറത്തിറക്കുമെന്ന് കലാമേളയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ വര്‍ഗീസ് ചെറിയാന്‍, ലാലിച്ചന്‍ ജോര്‍ജ് തുടങ്ങിയവര്‍ അറിയിച്ചു.

ബാങ്കിങ് രംഗത്തെ പ്രമുഖരായ ഫെഡറല്‍ ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലയില്‍ അതുല്യരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സീക്കോം അകൗണ്ടന്‍സി സര്‍വീസസ്, ബെറ്റര്‍ ഫ്രെയിംസ്, മഴവില്‍ സംഗീതം, ഡോര്‍സെറ്റ് ഇന്ത്യന്‍സ് ക്രിക്കറ്റ് ക്ലെബ്ബ് തുടങ്ങിയവരാണ് കലാമേളയുടെ പ്രമുഖ സ്‌പോണ്‍സര്‍മാര്‍. യുക്മ ന്യൂസ് കലാമേളയുടെ മീഡിയ പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more