1 GBP = 122.29
breaking news

പന്ത് തലയില്‍ കൊണ്ട് അര്‍ജന്റീനിയന്‍ യൂത്ത് ഫുട്‌ബോളര്‍ മരിച്ചു

പന്ത് തലയില്‍ കൊണ്ട് അര്‍ജന്റീനിയന്‍ യൂത്ത് ഫുട്‌ബോളര്‍ മരിച്ചു

മത്സരത്തിനിടെ പന്ത് ശക്തമായി തലക്കടിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ യുവതാരം മരിച്ചു. പതിനെട്ടുകാരനായ ആബെല്‍ നുനെസ് ആണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 12 ന് ഡിപോര്‍ട്ടിവോ മുനിസ്-എഫ്‌സി എസീസ മത്സരത്തിനിടെയായിരുന്നു ദാരുണമായ സംഭവം. പ്രതിരോധനിര താരം പന്ത് അടിച്ചകറ്റുന്നതിനിടെ ആബെല്‍ നുനെസിന്റെ തലയില്‍ കൊള്ളുകയായിരുന്നു.

പിച്ചില്‍ കുഴഞ്ഞുവീണ താരത്തിന്റെ ബോധം നഷ്ടപ്പെടുകയും ഉടന്‍ തന്നെ സ്റ്റേഡിയത്തിന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയായിരുന്നു മരണം. നവംബര്‍ 15ന് സോഷ്യല്‍ മീഡിയ പ്രസ്താവനയിലൂടെ ബന്ധുക്കളും എഫ്‌സി എസീസ ക്ലബ്ബും ആണ് ആബെലിന്റെ മരണം സ്ഥിരീകരിച്ചത്. എഫ്‌സി എസീസയുടെ താരമായിരുന്ന ആബെല്‍ നുസെന്റെ മരണം പ്രാദേശിക ഫുട്‌ബോള്‍ സമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മത്സരം ഒഴിവാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more