1 GBP = 122.32
breaking news

ടിവികെ MLA വി എസ് ബാബു അന്തരിച്ചു

ടിവികെ MLA വി എസ് ബാബു അന്തരിച്ചു

ചെന്നൈ: ടിവികെ എംഎൽഎ വി എസ് ബാബു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 72 ദിവസമായി ചികിത്സയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അട്ടിമറിച്ചാണ് വി എസ് ബാബു സഭയിലെത്തിയത്. വിദ​ഗ്ദ ചികിത്സ നൽകിയെങ്കിലും അദേഹത്തിന്റെ ആരോ​ഗ്യനില വഷളാവുകയായിരുന്നുവെന്നും ഉച്ചയ്ക്ക് 2.24ഓടെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ, കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയതോടെയാണ് ബാബു വാർത്തകളിൽ ഇടംനേടിയത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബാബു വിജയിച്ചത്. അദ്ദേഹം 82,997 വോട്ടുകൾ നേടിയപ്പോൾ, സ്റ്റാലിന് ലഭിച്ചത് 74,202 വോട്ടുകൾ മാത്രമാണ്.

വിഎസ് ബാബു നേരത്തെ ഡി.എം.കെയിൽ ആയിരുന്നു. 2006 മുതൽ 2011 വരെ പുരസവാൽക്കത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2016-ൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന അദ്ദേഹം, പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2026 ഫെബ്രുവരിയിൽ ടി.വി.കെയിലേക്ക് എത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more