1 GBP = 122.32
breaking news

പുതിയ പദ്ധതിയുമായി ഇപിഎഫ്ഒ; ഭാഗിക പിൻവലിക്കൽ പരിധി 75% ൽ നിന്ന് 90% ആയി ഉയർത്തി, 55 വയസിന് താഴെയുള്ള അംഗങ്ങൾക്ക് ബാധകം

പുതിയ പദ്ധതിയുമായി ഇപിഎഫ്ഒ; ഭാഗിക പിൻവലിക്കൽ പരിധി 75% ൽ നിന്ന് 90% ആയി ഉയർത്തി, 55 വയസിന് താഴെയുള്ള അംഗങ്ങൾക്ക് ബാധകം

ഡൽഹി: പിൻവലിക്കൽ നിയമങ്ങൾ ലഘൂകരിച്ച് EPFO. സിസ്റ്റമാറ്റിക് പിൻവലിക്കൽ പദ്ധതിയ്ക്ക് അംഗീകാരം നൽകി EPFO ബോർഡ് ഓഫ് ട്രസ്റ്റീസ്. വിരമിക്കുന്ന EPF അംഗങ്ങൾക്ക് ഗഡുക്കളായി പിഎഫ് സമ്പാദ്യം പിൻവലിക്കാം. ഭാഗിക പിൻവലിക്കൽ പരിധി 75% ൽ നിന്ന് 90% ആയി ഉയർത്തി. 55 വയസ്സിന് താഴെയുള്ള അംഗങ്ങൾക്കാണ് ഇത് ബാധകമാകുക. ചികിത്സ, വിവാഹം, ഭവന നിർമ്മാണം എന്നിവയ്ക്കായി ഫണ്ട് ഉപയോഗിക്കാം. ജോലി വിട്ടശേഷം രണ്ടുമാസം പൂർത്തിയാക്കിയാൽ ഫണ്ട് പിൻവലിക്കാം.

പേഔട്ട് കാലയളവിൽ അംഗം മരിച്ചാൽ, നോമിനിക്ക് ശേഷിക്കുന്ന ബാലൻസ് പിൻവലിക്കാനോ ആനുകാലിക പേയ്‌മെന്റുകൾ തുടർന്നും ലഭിക്കാനോ കഴിയും. വിരമിക്കൽ സമ്പാദ്യം സ്ഥിരം വരുമാന സ്രോതസ്സായി മാറ്റാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 55 വയസ്സിനു മുകളിലുള്ള ഏകദേശം 6.3 ലക്ഷം അംഗങ്ങൾക്ക് ഈ പ്രയോജനം ലഭിക്കും.

പ്രാരംഭ ഘട്ടത്തിൽ നിലവിലുള്ള ഇപിഎഫ്ഒ വരിക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപിഎഫ്ഒയുടെ ആഭ്യന്തര കണക്കുകൾ പ്രകാരം, ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ 55 വയസിന് മുകളിലുള്ളതും അഞ്ച് ലക്ഷം രൂപയിലധികം പ്രൊവിഡന്റ് ഫണ്ട് നിക്ഷേപമുള്ളതുമായ ഏകദേശം 6.32 ലക്ഷം ഇപിഎഫ് അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഗിഗ് തൊഴിലാളികളെയും അസംഘടിത മേഖലയിലെ ജീവനക്കാരെയും ഉൾക്കൊള്ളുന്നതിനായി തേർഡ്-പാർട്ടി മൈക്രോ കോൺട്രിബ്യൂഷനുകൾ അവതരിപ്പിക്കാനും ഇപിഎഫ്ഒ നിർദേശിക്കുന്നുണ്ട്. ഇതിലൂടെ ടിപ്പുകൾ, സമ്മാനങ്ങൾ, ഗ്രാറ്റിവിറ്റികൾ, സമാനമായ മറ്റ് പേയ്‌മെന്റുകൾ തുടങ്ങിയ ചെറിയ വിഹിതങ്ങൾ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ച ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വഴി നേരിട്ട് ഇപിഎഫ് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ സാധിക്കും.

അസംഘടിതവും ആകസ്മികവുമായ വരുമാന സ്രോതസുകളെ ദീർഘകാല വിരമിക്കൽ സമ്പാദ്യമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഗിഗ് തൊഴിലാളികൾ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ, നിർമ്മാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തെരുവുകച്ചവടക്കാർ, വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവർ, മറ്റ് അസംഘടിത തൊഴിലാളികൾ എന്നിവർക്ക് സാമൂഹിക സുരക്ഷാ പരിരക്ഷയും വിരമിക്കൽ സമ്പാദ്യവും ഉറപ്പാക്കുന്നതിനായി പദ്ധതി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ചാണ് നിർദിഷ്ട എസ്ഡബ്ല്യുപി പദ്ധതിയുടെ ഘടന രൂപകൽപ്പന ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more