1 GBP = 124.29
breaking news

സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത

സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത

തിരുവനന്തപുരം: സമരപന്തല്‍ പൊളിച്ചുനീക്കിയെങ്കിലും സമരം തുടരുമെന്ന നിലപാടില്‍ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍. പോലീസ് നടപടിക്കെതിരെ ഇന്ന് കൂടുതല്‍ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് താത്ക്കാലിക പന്തല്‍ കെട്ടിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. വളര്‍മതിക്ക് പകരം എം ജയകൃഷ്ണന്‍ നിരാഹാരസമരം ഏറ്റെടുത്തിരിക്കുകയാണ്

ഇന്നലെ രാത്രിയോടെ ഭരണസിരാകേന്ദ്രത്തിന്റെ പരിസരം സാക്ഷ്യം വഹിച്ചത് ഇടതു സര്‍ക്കാരിന്റെ കാലത്ത് പോലും ഉണ്ടാവാതിരുന്ന പോലീസ് നടപടിയാണ്. എന്നിട്ടും ഉദ്യോഗാര്‍ത്ഥികള്‍ സ്വീകരിച്ചത് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ്. കാസര്‍ഗോഡ് സ്വദേശിയായ ഉദ്യോഗാര്‍ത്ഥി എം ജയകൃഷ്ണനാണ് ഇനിമുതല്‍ നിരാഹാരം ഇരിക്കുക. എസ് വളര്‍മതി നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.സമരം പ്രതിപക്ഷം ഏറ്റെടുക്കുന്ന കാഴ്ചകൂടി ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ കണ്ടു . ഡിവൈഎഫ്‌ഐ നിമിഷനേരം കൊണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കായി താത്കാലിക പന്തല്‍ നിര്‍മ്മിച്ചു. ഇതും ആദ്യഘട്ടത്തില്‍ പൊലീസ് തടഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ചയും സമരപ്പന്തലില്‍ എത്തി. ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം റിലേ നിരാഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എസ് സുജാതയടക്കുമുള്ള നേതാക്കളും സമരപ്പന്തലില്‍ എത്തിയിരുന്നു . ഇന്ന് പോലീസ് നടപടിക്കെതിരെ കൂടുതല്‍ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. യുഡിഎഫ് സര്‍ക്കാറിന്റേത് ജനാധിപത്യ സമരത്തോടുള്ള അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിക്കുന്നു. അതേസമയം പന്തല്‍ പൊളിക്കാന്‍ ആവശ്യപ്പെട്ട് രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നുവെന്ന് പോലീസും വിശദീകരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്യരുതെന്ന നിയമവശം ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more