1 GBP = 124.29
breaking news

അമിത് ഷായും സതീശനും തമ്മിൽ ഒരു വ്യത്യാസവുമില്ല, സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകം: ജോൺ ബ്രിട്ടാസ് എം പി

അമിത് ഷായും സതീശനും തമ്മിൽ ഒരു വ്യത്യാസവുമില്ല, സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകം: ജോൺ ബ്രിട്ടാസ് എം പി

തിരുവനന്തപുരം: ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പു നൽകില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പൊലീസിനെ അഴിച്ചുവിട്ടിരിക്കുന്നുവെന്നും ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകമാണ്. ഇവിടെ ചുവടുകൾക്കപ്പുറത്ത് പ്രധാനപ്പെട്ട എല്ലാവരുമുണ്ട് ആരും ഇങ്ങോട്ടേക്ക് എത്തിയില്ല. ഇവരെ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന് മാത്രമല്ല സമരത്തെ അടിച്ചമർത്താൻ കള്ള കേസുകൾ ചുമത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയതിന് പിന്നാലെ സ്ഥലം സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എം പി. പൊതു നടവഴിക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. സമാധാനപരമായി നടത്തിയ സമരത്തെയാണ് ഇല്ലാതാക്കാൻ നോക്കിയത്. ഇവരൊക്കെ ഗാന്ധിഭക്തന്മാരും നെഹ്റു ഭക്തന്മാരും എന്നാണല്ലോ പറയുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ചോദിച്ചു.

കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയും അവർ ഭരിക്കുന്ന സംസ്ഥാനത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കണം. ഇൻഡ്യ സഖ്യം മുഴുവൻ ഒരു സമരത്തിൽ ഇറങ്ങിയിരിക്കുമ്പോഴാണ് ന്യായമായ സമരത്തെ യുഡിഎഫ് സർക്കാർ അടിച്ചമർത്തുന്നത്. എന്താണ് കോൺഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം. രാഹുലിന്റെയും വേണുഗോപാലിന്റെയും അഭിപ്രായം എന്താണെന്നും അദ്ദേഹം ചോദിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more