1 GBP = 124.29
breaking news

മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ അർജന്റീനക്കാരൻ; ഹെഡ് കോച്ചാകാൻ സമ്മതമറിയിച്ച് മൗറീഷ്യോ പോച്ചെറ്റിനോ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ അർജന്റീനക്കാരൻ; ഹെഡ് കോച്ചാകാൻ സമ്മതമറിയിച്ച് മൗറീഷ്യോ പോച്ചെറ്റിനോ


പ്രധാന ടൂർണമെന്റ്കളിലെല്ലാം തോൽവിയുടെ പരമ്പര രചിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ കോച്ചാകാൻ സമ്മതം അറിയിച്ച് അർജന്റീന ക്കാരൻ മൗറീഷ്യോ പോച്ചെറ്റിനോ. നിലവിൽ താൽക്കാലിക കോച്ച് ആയി തുടരുന്ന മൈക്കൽ കാരിക്കിന് പകരക്കാരനായി പോ ച്ചെറ്റിനോയെ കൊണ്ടുവരുന്നതിനെക്കുറിച്ച് യുണൈറ്റഡ് ക്ലബ്ബ് മാനേജ്മെന്റ് അദ്ദേഹത്തോട് സംസാരിക്കുന്നതായ വിവരം പുറത്തു വന്നു. 48 മണിക്കൂറിനുള്ളിൽ മൈക്കൽ കാരിക്ക് തന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ യുഎസ് നാഷണൽ ഫുട്ബോൾ ടീമിന്റെ പരിശീലകനായ പോച്ചെറ്റിനോ
ടോട്ടൻഹാം, ചെൽസി ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. യുഎസ് സോക്കർ ഫെഡറേഷനോടുള്ള കരാർ നിലനിൽക്കുന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ ക്ഷണം കാത്തിരിക്കുകയാണ് അദ്ദേഹം.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അമേരിക്കൻ സോക്കർ ഫെഡറേഷനുമായി പൊച്ചെറ്റിനോ കരാറിൽ എത്തിയത്. അതിനാൽ തന്നെ പത്ത് ദശലക്ഷം ഡോളർ (7.5 ദശലക്ഷം പൗണ്ട്)’റെഡ് ഡെവിൾസ്’ (മാഞ്ചസ്റ്റർ യുണൈറ്റഡ്) നൽകേണ്ടിവരും.

അടുത്ത ആഴ്ച കോൺകാകാഫ് (Concacaf) നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഹെയ്തിക്കെതിരെ യുഎസ്എക്ക് രണ്ട് പാദങ്ങളുള്ള (ഹോം ആൻഡ് എവേ) മത്സരങ്ങളുണ്ട്. ഒരുപക്ഷേ ഈ മത്സരങ്ങൾക്ക് ശേഷം പൊച്ചെറ്റി നോ യുഎസ് വിട്ടേക്കാം എന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more