1 GBP = 125.08
breaking news

MARSന് പുതിയ നേതൃത്വം; 2026–27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു

MARSന് പുതിയ നേതൃത്വം; 2026–27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു

യുകെയിലെ സറേയിലെ മലയാളി കൂട്ടായ്മയായ Malayalee Association of Redhill, Surrey (MARS)-ന് 2026–2027 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റായി ഷെന്നി ജോസും, സെക്രട്ടറിയായി ദീപ്തി പോളും, ട്രഷററായി ബെന്നി സേവ്യറും തിരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോളി സ്റ്റാലിൻ, ജിജു കുര്യൻ, ജോമിനി ജോർജ്, ഷിനോജ് മാനുവൽ, സോണി വർഗീസ്, ജിനി ജോസ്, ധനൂപ് പി.സി., ജിത്തു ബേബി, സുബിൻ ഗ്രേസ്, ജിഷ ജിപ്സൺ, അജിത് ജോസഫ്, ആൽവിൻ കൊളങ്ങാട്ടിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കാളിത്തവും അവസരങ്ങളും ഉറപ്പാക്കിക്കൊണ്ട് കൂടുതൽ പ്രൊഫഷണലും വൈവിധ്യപൂർണ്ണവുമായ പരിപാടികൾ സംഘടിപ്പിച്ച് MARS കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യം.

അസോസിയേഷന്റെ വളർച്ചയ്ക്കായി മുൻകാല കമ്മിറ്റികൾ നൽകിയ വിലപ്പെട്ട സംഭാവനകളെയും അർപ്പണബോധത്തെയും മാർഗനിർദേശങ്ങളെയും പുതിയ കമ്മിറ്റി നന്ദിയോടെ സ്മരിക്കുന്നു.

പുതിയ ആശയങ്ങളും കൂട്ടായ പ്രവർത്തനങ്ങളും അംഗങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കി സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളിലൂടെ MARS-നെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം.

2026–2027 പ്രവർത്തനവർഷത്തിൽ എല്ലാ അംഗങ്ങളുടെയും തുടർന്നുള്ള പിന്തുണയും സഹകരണവും സജീവ പങ്കാളിത്തവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതീക്ഷിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more