1 GBP = 127.71
breaking news

കുട്ടികൾ പരീക്ഷ എഴുതണം എന്ന് തന്നെയാണ് ആഗ്രഹം; സമരം ജനാധിപത്യത്തിന്റെ ഭാഗം, ആക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല

കുട്ടികൾ പരീക്ഷ എഴുതണം എന്ന് തന്നെയാണ് ആഗ്രഹം; സമരം ജനാധിപത്യത്തിന്റെ ഭാഗം, ആക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല


തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾ പരീക്ഷ എഴുതണം എന്നാണ് ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. സമരം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാൽ അതിന്റെ പേരിൽ നടത്തുന്ന അക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അതിനോട് യോജിപ്പില്ല. സുപ്രീംകോടതി വിധി എന്തായാലും പാലിക്കും . മാപ്പ് എഴുതി നൽകണം എന്നത് സർവകലാശാല അച്ചടക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയിൽ നൽകിയിരിക്കുന്ന ഹാജർ നില തെറ്റാണെന്നും സസ്പെൻഷൻ കാലയളവ് ഉൾപ്പെടെ കാണിച്ചുകൊണ്ടാണ് ഹാജർ നില നൽകിയിരിക്കുന്നത് എന്നടക്കം വിദ്യാർഥികൾ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നു.

സസ്പെൻഷന് മുൻപ് പല വിദ്യാർഥികൾക്കും 90% ത്തിന് മുകളിൽ ഹാജർ ഉണ്ടായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. ഇതടക്കം പരിശോധിച്ചു കൊണ്ട് ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. വിദ്യാർഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി. തങ്ങൾക്ക് പരീക്ഷയെഴുതാൻ കഴിയുമെന്നാണ് വിശ്വാസം എന്നും സുപ്രീംകോടതിയാണ് ഇനി ആകെയുള്ള പ്രതീക്ഷ എന്നും വിദ്യാർഥികൾ പറഞ്ഞു.

വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് മറ്റു വിദ്യാർഥികൾ പരീക്ഷ എഴുതാൻ എത്തിയത്. സസ്പെൻഷനിലുള്ള 16 വിദ്യാർഥികളിൽ 10 വിദ്യാർഥികൾക്കാണ് പരീക്ഷയുള്ളത്. ഇതിൽ 7 വിദ്യാർഥികളുടെ പരീക്ഷയാണ് ഇന്ന് നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more