1 GBP = 127.71
breaking news

PSC യെ പിരിച്ചു വിടണമെന്ന ശിപാർശ; മന്ത്രിസഭയുടെ ഉപദേശമനുസരിച്ചല്ല ഗവർണർ പ്രവർത്തിച്ചത്, മുഖ്യമന്ത്രി

PSC യെ പിരിച്ചു വിടണമെന്ന ശിപാർശ; മന്ത്രിസഭയുടെ ഉപദേശമനുസരിച്ചല്ല ഗവർണർ പ്രവർത്തിച്ചത്, മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭയുടെ ഉപദേശമില്ലാതെ PSC പിരിച്ചുവിടണമെന്ന് രാഷ്ട്രപതിയോട് ശിപാർശ ചെയ്ത മുൻ ഗവർണറുടെ നടപടി തളളി മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരിനെ അറിയിക്കാതെ നൽകിയ ശിപാർശ അംഗീകരിക്കുന്നില്ലെങ്കിലും PSCയിൽ ക്രമക്കേട് ഉണ്ടെന്നാണ് സർക്കാരിൻെറ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമന ക്രമക്കേട് ആരോപണങ്ങൾ നേരിടുന്ന പി.എസ്.സി പിരിച്ചുവിടണമെന്ന മുൻ ഗവർണറുടെ ശിപാർശയിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മന്ത്രിസഭയിൽ തന്നെ ഗവർണറെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം ഉയർന്ന വിഷയത്തിൽ രണ്ട്
കൂട്ടരെയും വിടാതെയുളള സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സർക്കാർ അറിയാതെയുളള ശിപാർശയോട് വിയോജിപ്പുണ്ടെങ്കിലും PSCക്ക് ക്ളീൻ ചിറ്റ് കൊടുക്കാൻ തയ്യാറല്ല. ഇതാണ് മുഖ്യമന്ത്രി വി.ഡി.സതീശൻെറ പ്രതികരണത്തിൻെറ ഉളളടക്കം.

PSCയെ ചുറ്റിപ്പറ്റി ഉയരുന്ന പരാതി ഒരു പരീക്ഷയെ കുറിച്ച് മാത്രമല്ലെന്നും പലതും ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. അന്വേഷണം നടക്കുന്നത് കൊണ്ടാണ് പലതും പറയാനാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാബിനറ്റ് അറിയാതെയുളള ശിപാർശയോട് വിയോജിക്കുമ്പോഴും പിഎസ് സി പിരിച്ചു വിടണമെന്ന ശിപാർശയോട് മുഖ്യമന്ത്രി വിയോജിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more