1 GBP = 125.13
breaking news

യുകെയിൽ നേഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു; കൊല്ലം സ്വദേശി നന്ദനയുടെ വേർപാട് പഠനത്തിനായി യുകെയിലെത്തി ഒരു മാസംപോലും തികയുന്നതിന് മുൻപ്

യുകെയിൽ നേഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു; കൊല്ലം സ്വദേശി നന്ദനയുടെ വേർപാട് പഠനത്തിനായി യുകെയിലെത്തി ഒരു മാസംപോലും തികയുന്നതിന് മുൻപ്

യുകെയിൽ വെറും 19 വയസ്സ് മാത്രം പ്രായമുള്ള നഴ്സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരണപ്പെട്ടു. കൊല്ലം കടയ്ക്കൽ സ്വദേശിനി നന്ദന ജിനു ആണ് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടത്. നന്ദന യുകെയിൽ എത്തി ഒരു മാസംപോലും തികയുംമുൻപാണ് മരണം. ഒരുപാട് പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും യുകെയിലേക്ക് നഴ്സിംഗ് പഠനത്തിനെത്തിയ കൊല്ലം കടയ്ക്കൽ സ്വദേശിനി നന്ദന ജിനുവിന്റെ (19) വേർപാട് പ്രവാസി സമൂഹത്തെയും ജന്മനാടിനെയും ഒരുപോലെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കൊല്ലം റൂറൽ എസ്.പി ഓഫീസിലെ എസ്‌.ഐ ജിനു പി.യുടെയും ധന്യ എൻ. ആറിന്റെയും മകളായ നന്ദന, ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ BSc Nursing പഠനത്തിനായി കഴിഞ്ഞ സെപ്റ്റംബർ 21-നാണ് യുകെയിലെത്തിയത്.

കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച ശേഷം മുറിയിൽ വിശ്രമിക്കുന്നതിനിടെ കിടക്കയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരം. പഠനം തുടങ്ങി ഒരു മാസം തികയും മുൻപേയുള്ള ഈ അപ്രതീക്ഷിത വിയോഗവാർത്ത താങ്ങാനാവാതെ വിങ്ങിപ്പൊട്ടുകയാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും.

സർവകലാശാലാ അധികൃതരുടെയും പ്രാദേശിക മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

നന്ദനയുടെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ അഗാധ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more