1 GBP = 125.13
breaking news

യുക്മ മുൻ ദേശീയ ഭാരവാഹി സാജൻ സത്യന്റെ മാതാവ് നാട്ടിൽ നിര്യാതയായി

യുക്മ മുൻ ദേശീയ ഭാരവാഹി സാജൻ സത്യന്റെ മാതാവ് നാട്ടിൽ നിര്യാതയായി

ഷെഫീൽഡ്: യുക്മ മുൻ ദേശീയ ജോയിന്റ് ട്രഷററും നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗവുമായിരുന്ന സാജൻ സത്യന്റെ മാതാവ് നാട്ടിൽ നിര്യാതയായി. വർക്കല വടശ്ശേരിക്കോണം കൊച്ചുകിഴക്കതിൽ വീട്ടിൽ ഭാനുമതി വിയാണ് മരണമടഞ്ഞത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം. എൺപത്തിരണ്ടു വയസ്സായിരുന്നു പ്രായം.

സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് സ്വഭവനത്തിൽ നടക്കും.

സാജൻ സത്യന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ, സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജോസ് വർഗ്ഗീസ്, യോർക്ഷെയർ ആൻഡ് ഹംബർ റീജിയണൽ പ്രസിഡന്റ് അമ്പിളി സെബാസ്റ്റിയൻ മാത്യൂസ്, സെക്രട്ടറി അജു തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more