1 GBP = 126.27
breaking news

എംസീഡ കപ്പ് 2026: എഡക്സ് നൈറ്റ്സ് ചാമ്പ്യന്മാർ; റോയൽ സ്ട്രൈക്കേഴ്സ് മാൾട്ട റണ്ണേഴ്സ് അപ്പ്

എംസീഡ കപ്പ് 2026: എഡക്സ് നൈറ്റ്സ് ചാമ്പ്യന്മാർ; റോയൽ സ്ട്രൈക്കേഴ്സ് മാൾട്ട റണ്ണേഴ്സ് അപ്പ്

വലേറ്റ:(മാൾട്ട)എംസീഡ കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ റോയൽ സ്ട്രൈക്കേഴ്സ് മാൾട്ടയെ കേവലം ഒരു റണ്ണിന് പരാജയപ്പെടുത്തി എഡക്സ് നൈറ്റ്സ് (Edex Knights) കിരീടത്തിൽ മുത്തമിട്ടു. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എഡക്സ് വിജയം കൈപ്പിടിയിലൊതുക്കിയത്.

ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രത്യേകമായി ആദരിച്ചു. വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും ചടങ്ങിൽ കൈമാറി.
മോസ്റ്റ് വാല്യുബിൾ പ്ലെയർ & ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ: പ്രിയൻ പുഷ്പരാജ് (Royal Strikers Malta)
ഏറ്റവും മികച്ച ബൗളർ: പ്രണവ് സി.കെ (Edex Knights),ഏറ്റവും മികച്ച ഫീൽഡർ: സിന്റോ സണ്ണി (Edex Kings CC)എന്നിവരെ തിരഞ്ഞെടുത്തു.

16 ഓളം ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന് 14 ഓളം സ്പോൺസർമാരുടെ പിന്തുണയുണ്ടായിരുന്നു. ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് ചാമ്പ്യന്മാർക്കും വിജയികൾക്കുമുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും കൈമാറിയത് മാൾട്ടയിലെ ഇന്ത്യൻ ഹൈക്കമ്മീഷണൻ പ്രതിനിധി വൈഭവ് റാണയാണ്.
ടൂർണമെന്റ് വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാ ടീമുകൾക്കും, സ്പോൺസർമാർക്കും, കാണികൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more