1 GBP = 126.92
breaking news

യുകെ – മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.കെ ഭദ്രാസനത്തിനു ചരിത്ര നേട്ടം; ലെസ്റ്ററിൽ സ്വന്തം ആസ്ഥാന മന്ദിരം.

യുകെ – മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.കെ ഭദ്രാസനത്തിനു ചരിത്ര നേട്ടം; ലെസ്റ്ററിൽ സ്വന്തം ആസ്ഥാന മന്ദിരം.

യു.കെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഭദ്രാസനത്തിന് സ്വന്തം ആസ്ഥാന മന്ദിരം.

യു.കെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെ സംബന്ധിച്ച് ഏറെ സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ദിനമാണിന്ന്. ഭദ്രാസനത്തിന്റെ ചിരകാല സ്വപ്നമായിരുന്ന സ്വന്തം ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ തീറാധാരം (Sale Deed) ഒപ്പിടൽ പൂർത്തിയായി.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിലാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

ലെസ്റ്ററിന് സമീപം Earl Shilton Independent Chapel, High Street, Earl Shilton LE9 7LR എന്ന വിലാസത്തിലുള്ള മന്ദിരമാണ് ഭദ്രാസന ആസ്ഥാനമായി വാങ്ങിയിരിക്കുന്നത്.

ഭദ്രാസന ജനറൽ ബോഡി അധികാരപ്പെടുത്തിയ പ്രകാരം ഭദ്രാസന സെക്രട്ടറി *Fr. എബിൻ മാർക്കോസ് ഊന്നുകല്ലിങ്കൽ, ട്രഷറർ *ഷിബി ചേപ്പനത്ത്*, കൗൺസിൽ അംഗങ്ങളായ *വിജി. കെ പി, ജിബി ജോയി എന്നിവർ തീറാധാരത്തിൽ ഒപ്പുവച്ചു. ബിൽഡിംഗ് കമ്മിറ്റി അംഗം മനോജ് വർഗീസ് ന്റെ സാന്നിധ്യത്തിൽ മന്ദിരത്തിന്റെ താക്കോൽ കൗൺസിൽ അംഗങ്ങൾ ഏറ്റുവാങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more