1 GBP = 126.92
breaking news

മാഞ്ചസ്റ്റർ ബേൺലിയിൽ മലയാളി അനിൽ തോമസ് (56) നിര്യാതനായി 

മാഞ്ചസ്റ്റർ ബേൺലിയിൽ മലയാളി അനിൽ തോമസ് (56) നിര്യാതനായി 

ബേൺലി : മാഞ്ചസ്റ്ററിനടുത്ത് ലങ്കാഷെയർ കൗണ്ടിയിലെ ബേൺലിയിൽ കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് പയറ്റുവിലയിൽ കുടുംബാംഗമായ അനിൽ തോമസ് (56) ആണ് മരണമടഞ്ഞത്. മാഞ്ചസ്റ്റർ എം ആർ ഐ ആശുപത്രിയിൽ വെച്ച് കിഡ്‌നി സംബന്ധമായ രോഗംമൂലമാണ് പരേതൻ വിട പറഞ്ഞത്.  

കിഡ്‌നി രോഗം മൂലം ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഒരു മാസം മുൻപ്‌ ഇദ്ദേഹത്തിന്റെ കിഡ്‌നി മാറ്റിവച്ചിരുന്നു അതിനെത്തുടർന്നുള്ള ചികിസയിലിരിക്കുമ്പോൾ ഇൻഫെക്ഷൻ കിഡ്നിയെ ബാധിക്കുകയും അതുമൂലം മരണപ്പെടുകയുമാണുണ്ടായത്. 

ഭാര്യ ഹാഷ്ലി കുര്യൻ ബേൺലി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആണ്. മൂത്ത മകൻ ഷോൺ ജർമനിയിലെ ബെർലിനിൽ വിദ്യാർഥിയും മകൾ ഫെയ്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുമാണ്‌. 

മൃതശരീരം യുകെയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. 

അനിൽ തോമസ് ബേൺലി പെൻഡിൽ മലയാളീ അസോസിയേഷൻ അംഗമാണ് (BPMA).

അനിലിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിക്കു വേണ്ടി സെക്രട്ടറി ജയകുമാർ നായർ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ്, റീജിയണൽ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സനോജ് വർഗീസ്, ബേൺലി അസോസിയേഷൻ  പ്രസിഡൻ്റ് ലിറ്റോ ടൈറ്റസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more