1 GBP = 128.23
breaking news

വാതിൽപടിയിലും യാത്രക്കാർ; KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടയാത്ര

വാതിൽപടിയിലും യാത്രക്കാർ; KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടയാത്ര

കാസർഗോഡ്: KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. കാസർഗോഡ് – മംഗളൂരു റൂട്ടിലാണ് അപകടയാത്ര നടന്നത്. വാതിൽപടിയിലും യാത്രക്കാർ നിറഞ്ഞിരുന്നു. റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഈ റൂട്ടിൽ പരിമിതമായ സർവീസ് മാത്രമാണ് ഉള്ളത്.

യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ അതനുസരിച്ച് സർവീസ് കൂട്ടാൻ അധികൃതർ തയാറാകാത്തതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. മംഗലാപുരത്തേക്ക് ആശുപത്രിയിലും മറ്റ് വിദ്യഭ്യാസ ആവശ്യങ്ങൾക്കുമായി നിരവധിയാളുകളാണ് കാസർഗോഡ് നിന്നും ഈ KSRTC ബസുകളെ ആശ്രയിച്ച് മുന്നോട്ട് പോകുന്നത്. 120 പേരോളമാണ് ഈ റൂട്ടിലുള്ള ബസുകളിൽ കയറുന്നത്.

അതേസമയം കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും.പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകൾക്കും സാരി വിതരണം ചെയ്യുന്നതിനാണ് തീരുമാനം.

നാളെ 93 ഡിപ്പോകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതി ഓരോ ദിവസവും മെച്ചപ്പെട്ട് മുന്നോട്ടു പോവുകയാണ്. എല്ലാദിവസവും 10 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ബസ്സിൽ കയറുന്നത്. ഇതിന്റെ പേരിൽ പുരുഷന്മാർ കയറാതിരിക്കുന്നില്ല. പുരുഷ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ഓർഡിനറി ബസ്സുകളിൽ തന്നെ പ്രിയദർശിനി തുടരും. ഏകദേശം 67 ശതമാനവും പ്രിയദർശിനിയാണ്. സർക്കാരിൻറെ നല്ല പിന്തുണയുണ്ട്. ട്രക്കുകൾ ഞങ്ങൾ വാടകയ്ക്ക് എടുക്കുന്നു. 5 ട്രക്കുകളാണ് ചോദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയായി. നൂറ് കണക്കിന് ട്രക്കുകൾ ഉള്ള വലിയ കാർഗോ ഹാൻഡലർ ആയി കെഎസ്ആർടിസിയെ മാറ്റുമെന്നും സി പി ജോൺ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more