1 GBP = 126.89
breaking news

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സാഹിത്യയാത്ര സെപ്‌റ്റംബർ  12ന് ;  ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് ഡിക്കൻസൻ  മ്യൂസിയത്തിലേക്ക്  കാൽനട യാത്ര 

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സാഹിത്യയാത്ര സെപ്‌റ്റംബർ  12ന് ;  ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് ഡിക്കൻസൻ  മ്യൂസിയത്തിലേക്ക്  കാൽനട യാത്ര 

ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയായ ‘സാഹിത്യയാത്ര’ ഓഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് നടക്കും. ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി  നന്തികാട്ട്  സാഹിത്യ യാത്രക്ക്  നേതൃത്വം  നൽകും .  സാഹിത്യവും ചരിത്രവും സംസ്കാരവും ഇഴചേർന്ന അനുഭവമായി ഒരുക്കുന്ന പരിപാടിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് ഡിക്കൻസൻ മ്യൂസിയത്തിലേക്ക് സംഘം കാൽനടയായി യാത്ര നടത്തും.

ലണ്ടന്റെ സാഹിത്യചരിത്രവുമായി അടുത്ത ബന്ധമുള്ള പ്രധാന കേന്ദ്രങ്ങളെ നേരിൽ പരിചയപ്പെടുന്നതിനും സാഹിത്യ-സാംസ്കാരിക പൈതൃകത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനുമുള്ള അവസരമായിരിക്കും ‘സാഹിത്യയാത്ര’. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്റെ ജീവിതവും കൃതികളുമായി ബന്ധപ്പെട്ട ഓർമ്മകൾ നിലനിൽക്കുന്ന ഡിക്കൻസൻ  മ്യൂസിയം സന്ദർശനം പരിപാടിയുടെ പ്രധാന ആകർഷണമാണ്.

ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് ആരംഭിക്കുന്ന കാൽനടയാത്രയിൽ സാഹിത്യവും ചരിത്രവും ലണ്ടൻ നഗരത്തിന്റെ സാംസ്കാരിക പൈതൃകവും സംബന്ധിച്ച സംവാദങ്ങളും അനുഭവങ്ങളും പങ്കുവെക്കും. മലയാള ഭാഷയെയും സാഹിത്യത്തെയും പ്രവാസി സമൂഹത്തിൽ കൂടുതൽ സജീവമാക്കുന്നതിനൊപ്പം വിവിധ സാഹിത്യ-സാംസ്കാരിക പാരമ്പര്യങ്ങളെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലണ്ടനിലെ മലയാളി സാഹിത്യ-സാംസ്കാരിക പ്രവർത്തകരുടെയും സാഹിത്യപ്രേമികളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ‘സാഹിത്യയാത്ര’ വ്യത്യസ്തമായൊരു സാഹിത്യാനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് നാലാഞ്ചിറയെ  ( 07909470639) ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more