1 GBP = 130.48
breaking news

ലഹരി വരുന്നത് കേരളത്തിൽ നിന്ന്’: നിയമസഭയിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

ലഹരി വരുന്നത് കേരളത്തിൽ നിന്ന്’: നിയമസഭയിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത് കേരളത്തിൽ നിന്നാണെന്നാണ് നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎ ആർ. രാകേഷിന്റെ പരാമർശം. കേരളവുമായി സംസാരിച്ചെന്നും ലഹരിയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മന്ത്രി ആദവ് അർജുന സഭയിൽ അറിയിച്ചു.

തമിഴ് നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് അണ്ണാ ഡിഎംകെ-എംഎൽഎയുടെ പരാമർശം. കേരളത്തിൽ നിന്നാണ് ലഹരിയെത്തുന്നതെന്നും അത് തടയാനുള്ള നടപടികൾ വേണമെന്നും എംഎൽഎ ആർ രാകേഷ്. എംഎൽഎയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു മന്ത്രി ആദവ് അർജുനയുടെ മറുപടി.

കേരള ആഭ്യന്തര മന്ത്രി, തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി ചർച്ച നടത്തിയെന്നും ലഹരിയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും കേരളത്തിൽ നിന്ന് ലഹരിയെത്തുന്നത് തടയുമെന്നും ആദവ് അർജുന. അടിയന്തര പ്രമേയ ചർച്ചയിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് ഡിഎംകെ സഭ വിട്ടു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം തിരികെ സഭയിൽ എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more