ലണ്ടൻ: കഴിഞ്ഞ വര്ഷങ്ങളിലേത് പോലെ ഇക്കുറിയും എ ലെവൽ പരീക്ഷയിൽ മലയാളി വിദ്യാർഥികൾ നേടിയത് മിന്നും വിജയങ്ങൾ. ലണ്ടനിലെ എഡ്‌മണ്ടനിൽ നിന്നുള്ള മുൻ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും നിലവിലെ നാഷണൽ സ്പോർട്ട്സ് കോർഡിനേറ്ററുമായ സെലീന സജീവിന്റേയും സജീവ് തോമസിന്റെയും മകൾ ശ്രേയ സജീവ് നേടിയത് തിളക്കമാർന്ന വിജയം. 3 A* സ്റ്റാറുകളും 1 A ഗ്രേഡും സ്വന്തമാക്കിയാണ് ശ്രേയയുടെ വിജയം.
എഡ്മണ്ടൻ മലയാളി സമൂഹത്തിന് തന്നെ അഭിമാനകരമായ നേട്ടമാണ് ശ്രേയ കൈവരിച്ചത്. പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബറോയിൽ മെഡിസിൻ പഠിക്കാൻ ശ്രേയയ്ക്ക് നേരിട്ടുള്ള പ്രവേശനം ലഭിച്ചു. ലണ്ടനിലെ ഹാരിസ് വെസ്റ്റ്മിൻസ്റ്റർ സിക്സ്ത് ഫോമിലാണ് ശ്രേയ എ ലെവൽ പഠനം പൂർത്തിയാക്കിയത്. കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, എക്സറ്റൻഡഡ് പ്രോജക്റ്റ് ക്വാളിഫിക്കേഷൻ എന്നീ വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
“Never Give Up” എന്നതാണ് ശ്രേയയുടെ ജീവിതമന്ത്രം. എപ്പോഴും പുഞ്ചിരിയോടെ മറ്റുള്ളവരെ സമീപിക്കുന്ന വ്യക്തിത്വമാണ് ശ്രേയയുടേത്. പഠനത്തോടൊപ്പം നൃത്തത്തിലും സാമൂഹിക സേവനങ്ങളിലും ശ്രേയ സജീവമാണ്. യുക്മ കലാമേളകളിൽ സജീവ സാന്നിധ്യമാണ് ശ്രേയ.
തന്റെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാനും ശ്രേയ ശ്രദ്ധിക്കുന്നു. സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകാനും ശ്രേയ മുന്നിലാണ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും ശ്രേയ സജീവമായി പങ്കെടുക്കുന്നു.
ലാറ്റിമർ ഓൾ സൈന്റ്സ് ഗ്രാമർ സ്‌കൂളിലാണ് ശ്രേയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചെറുപ്പം മുതലേ മെഡിസിനോടും ആരോഗ്യരംഗത്തോടും ശ്രേയയ്ക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു.
സ്റ്റെതസ്കോപ്പിനോടുള്ള ബാല്യകാല കൗതുകം പിന്നീട് മെഡിസിൻ പഠിക്കാനുള്ള ആഗ്രഹമായി വളർന്നു.
ശ്രേയയുടെ പിതാവ് സജീവ് തോമസ് റോയൽ ഫ്രീ ഹോസ്പിറ്റലിലെ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. മാതാവ് സെലീന സജീവ് നോർത്ത് മിഡിൽസെക്സ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സാണ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ടോണി സജീവ് ആണ് സഹോദരൻ.
എഡിൻബറോ സർവകലാശാലയിൽ മെഡിസിൻ പഠിക്കാനൊരുങ്ങുന്ന ശ്രേയ സജീവിന് യുക്മ ദേശീയ നേതൃത്വവും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റിയും അഭിനന്ദനങ്ങൾ നേർന്നു. ശ്രേയയുടെ അഭിമാനാർഹമായ നേട്ടത്തിൽ എഡ്മണ്ടൻ മലയാളി സമൂഹം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. അറിയിച്ചു.
click on malayalam character to switch languages