1 GBP = 129.76
breaking news

സർക്കാരിന് ആദ്യ ഘട്ടത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല; നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പിണറായി വിജയൻ

സർക്കാരിന് ആദ്യ ഘട്ടത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല; നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പിണറായി വിജയൻ

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദ്യഘട്ടത്തിലെ ഇടപെടലിൽ ഉണ്ടായ കാലതാമസം ഒരിക്കലും വരാൻ പാടില്ലാത്ത കാര്യമായിരുന്നു. ഇതുപോലൊരു ദുരന്തം ഉണ്ടാകുമ്പോൾ എങ്ങനെ ഇടപെടണമെന്ന് സർക്കാരിനും വകുപ്പിനും അറിയില്ലായിരുന്നു. നിർഭാഗ്യകരമായ സംഭവമാണിത്. ഇനി വേണ്ടത് സർക്കാരിന്റെ ഫലപ്രദമായ നടപടികൾ ആണെന്നും പിണറായി വിജയൻ പ്രതികരിച്ചു.

ന്യായീകരണത്തിന് ശ്രമിച്ചിട്ട് കാര്യമില്ല. സർക്കാർ ഉണർന്ന് പ്രവർത്തിക്കണം, ഏറ്റവും പ്രധാനം കുടുംബത്തിന്റെ തുടർന്നുള്ള സംരക്ഷണമാണ്. ഇളയ മകൻ നേടിയിരിക്കുന്ന യോഗ്യതക്ക് അനുസരിച്ചുള്ള ഒരു ജോലി കെഎംഎംഎല്ലിൽ കിട്ടണം എന്ന ആവശ്യം ഉണ്ട്. കൂടാതെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾക്ക് അടക്കം സർക്കാർ സഹായം നൽകണം. സ്വന്തമായൊരു വീട് ഒരുക്കി കൊടുക്കണം.
ഇത്രയും കാര്യങ്ങളിലെങ്കിലും സർക്കാർ തീരുമാനം എടുക്കണം .ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽകണ്ട് അറിയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേസമയം,ഗൗതമിനെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാമത്തെ ദിവസമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നേവിയുടെ സ്കൂബ സംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്നാണ് വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more