1 GBP = 130.50
breaking news

പയ്യന്നൂരിൽ സ്ഥാനാർഥിയെ മാറ്റാതിരുന്നത് വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിയെന്ന് വ്യാഖ്യാനിക്കാതിരിക്കാൻ’; കെ കെ രാഗേഷ്

പയ്യന്നൂരിൽ സ്ഥാനാർഥിയെ മാറ്റാതിരുന്നത് വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിയെന്ന് വ്യാഖ്യാനിക്കാതിരിക്കാൻ’; കെ കെ രാഗേഷ്

പയ്യന്നൂർ സ്ഥാനാർഥി നിർണയത്തിൽ വെളിപ്പെടുത്തലുമായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സ്ഥാനാർത്ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയെന്ന് വ്യാഖ്യാനിക്കാതിരിക്കാനെന്ന് ന്ന് കെ കെ രാഗേഷ്. മധുസൂദനനെ മാറ്റിയാൽ വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിയെന്നു പ്രചരിപ്പിച്ചേനെ. ആ പുകമറ നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെകെ രാ​ഗേഷ് പറഞ്ഞു. പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്കുള്ള എൽഡിഎഫ് മാർച്ചിലാണ് പ്രതികരണം

പയ്യന്നൂരിൽ ഉണ്ടായ അക്രമ സംഭവങ്ങളും യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്നും. കള്ളൻ കപ്പലിലാണെന്നും കെ കെ രാഗേഷ് പറഞ്ഞു. ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തി എടുക്കാൻ ശേഷിയുണ്ടെന്ന് വെല്ലുവിളിയും കെ കെ രാഗേഷ് നടത്തി. തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടു എന്നത് കൊണ്ട് പയ്യന്നൂരിലെ പാർട്ടി ആകെ അങ്ങ് തീർന്നു പോയി എന്ന് ആരും വിചാരിക്കണ്ടെന്നും അദേഹം പറഞ്ഞു.

പയ്യന്നൂരിലെ പോലീസ് കഴിവുകെട്ട സംവിധാനമാണെന്നും നിയമം തങ്ങൾ കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നുമാണ് സിപിഐഎം ഏരിയാ സെക്രട്ടറി പി സന്തോഷ്കുമാറിന്റെ ഭീഷണി. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ അക്രമ സംഭവങ്ങളിൽ പ്രതികളെ പിടികൂടുന്നതിൽ വീഴ്ച ആരോപിച്ച് പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്കുള്ള എൽഡിഎഫ് മാർച്ചിലാണ് പ്രതികരണങ്ങൾ. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അക്രമ സംഭവങ്ങളിലെ രണ്ട് കേസുകളിൽ സിപിഎം പ്രവർത്തകരാണ് പ്രതികളെന്നും കൂടുതൽ അക്രമത്തിന് കോപ്പ് കൂട്ടുകയാണ് ജില്ലാ സെക്രട്ടറി ചെയ്യുന്നത് എന്നും വി കുഞ്ഞി കൃഷ്ണൻ എംഎൽഎ തിരിച്ചടിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more