1 GBP = 129.90
breaking news

“ദി സീക്രട്ട് ലെറ്റർ” – മെന്റലിസ്റ്റ് ആനന്ദു ലൈവ് ഷോ സ്വിൻഡനിൽ

“ദി സീക്രട്ട് ലെറ്റർ” – മെന്റലിസ്റ്റ് ആനന്ദു ലൈവ് ഷോ സ്വിൻഡനിൽ

സ്വിൻഡൻ: യുകെയിലെ സ്വിൻഡണിൽ അരങ്ങേറുന്ന മെന്റലിസ്റ്റ് ആനന്ദുവിൻ്റ “ദി സീക്രട്ട് ലെറ്റർ” ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നടന്നു.

യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരിക്കും വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിജി സജിയ്ക്കും ദി മെറിഡിയൻ ഇവന്റ്സ് ടീം ആദ്യ ടിക്കറ്റ് കൈമാറിക്കൊണ്ടാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്.

2026 സെപ്റ്റംബർ 18ന് സ്വിൻഡനിലെ എം ഇ സി എ ഹാളിലാണ് പരിപാടി അരങ്ങേറുക. മെന്റലിസ്റ്റ് ആനന്ദുവിൻ്റ “ദി സീക്രട്ട് ലെറ്റർ” മറക്കാനാവാത്ത അനുഭവം തന്നെയായിരിക്കുമെന്നാണ് സംഘാടകർ നൽകുന്ന ഉറപ്പ്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.themeridianevent.co.uk/secret-letter

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more