1 GBP = 127.90
breaking news

എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കൽ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാൻ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെർമിറ്റ്‌ റദ്ധാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി

കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെയാണ് റോഡിലെ മണ്ണ് നീക്കൽ ആരംഭിച്ചത്. പാറക്കല്ലുകളും മരങ്ങളും വന്നടിഞ്ഞതിനാൽ മണ്ണ് നീക്കാൻ സമയമെടുക്കുമെന്നാണ് ഫയർ ഫോഴ്സ് സംഘം പറയുന്നത്. മണ്ണ് നീക്കിയാലും ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീടെ തീരുമാനമെടുക്കുവെന്ന് നഗരസഭ അധ്യക്ഷൻ റിനിഷാറഹ്മാൻ.

താൻ ആരുടെയും ബിനാമി അല്ലെന്ന് സ്ഥല ഉടമ നൗഫൽ വ്യക്തമാക്കി. കാർ സർവീസ് സെന്റർ തുടങ്ങാൻ ആയിരുന്നു പദ്ധതി. ജൂൺ 5 മുതൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിയിരുന്നു. കുന്നിൽ നിന്ന് ഇപ്പോഴും നീരോഴുക്ക് തുടരുന്നതായി 24 പകർത്തിയ പുതിയ ദൃശ്യങ്ങളിൽ വ്യക്തം. മണ്ണിടിച്ചിലിന്റെ പശ്ചാതലത്തിൽ സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more