1 GBP = 127.92
breaking news

ആരോപണ വിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്തിന് തിടുക്കം?; വിമര്‍ശനവുമായി ഹൈക്കോടതി

ആരോപണ വിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്തിന് തിടുക്കം?; വിമര്‍ശനവുമായി ഹൈക്കോടതി

എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തു.സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തി. ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം പരിഗണിക്കെയായിരുന്നു വിമർശനം.

എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയത്. എ ഡി ജി പി സ്ഥാനത്തുള്ള എം ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. ഇതോടെ ശ്രീജിത്ത് ജയിൽ ഡിജിപിയാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more