1 GBP = 130.51

മക്കളെയും കുടുംബത്തിനെയും സന്ദർശിക്കാനെത്തിയ പിതാവ് ലണ്ടനിൽ മരണമടഞ്ഞു

മക്കളെയും കുടുംബത്തിനെയും സന്ദർശിക്കാനെത്തിയ പിതാവ് ലണ്ടനിൽ മരണമടഞ്ഞു

ലണ്ടൻ: മക്കളെയും കുടുംബത്തിനെയും കാണാനെത്തിയ പിതാവ് ലണ്ടനിൽ മരണമടഞ്ഞു. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടില്‍ കെ.വി. ആന്റണി (76) ആണ് വിട പറഞ്ഞത്. ശാരീരികാസ്വസ്ഥകളെത്തുടർന്ന് ഇക്കഴിഞ്ഞ ജൂലായ് 25നാണ് കെ വി ആന്റണിയെ ഡെവൺ ടോർബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനകളില്‍ കഠിനമായ ബാക്ടീരിയല്‍ അണുബാധയും ന്യൂമോണിയയും സെപ്‌സിസും (Sepsis) കണ്ടെത്തി. വിദഗ്ധ ചികിത്സയും മരുന്നുകളും നല്‍കിയെങ്കിലും പെട്ടെന്ന് ആരോഗ്യനില വഷളാവുകയും അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു.

ഞാറളേലി പറക്ക എല്‍സി ആന്റണിയാണ് ഭാര്യ. യുകെ മലയാളികളായ സിന്റോ, ബ്രിന്റോ, റിന്റോ എ്ന്നിവരാണ് മക്കള്‍. മരുമക്കള്‍: റെറ്റി, ട്രീസ, പ്രീതി.

മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് വടക്കേ ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

കെ വി ആന്റണിയുടെ അപ്രതീക്ഷിത വേർപാടിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി റീജിയണൽ സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more