1 GBP = 130.43
breaking news

തിക്കും തിരക്കും കൊണ്ട് തീരെ വയ്യ; ബസിന്റെ ഡോര്‍ പോലും അടക്കാനാകുന്നില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അത്ര പ്രിയങ്കരിയല്ല പ്രിയദര്‍ശിനി

തിക്കും തിരക്കും കൊണ്ട് തീരെ വയ്യ; ബസിന്റെ ഡോര്‍ പോലും അടക്കാനാകുന്നില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അത്ര പ്രിയങ്കരിയല്ല പ്രിയദര്‍ശിനി

പ്രിയദര്‍ശിനി ബസ്സുകളില്‍ അനുഭവപ്പെടുന്നത് വലിയ തിരക്കെന്ന് ജീവനക്കാര്‍. പല സമയത്തും ബസ്സുകളുടെ ഡോര്‍ അടക്കാന്‍ ആവുന്നില്ല. ബസുകളില്‍ സഞ്ചരിക്കുന്നത് ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാര്‍ പറയുന്നു

കെഎസ്ആര്‍ടിസിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയായ പ്രിയദര്‍ശിനി പദ്ധതി അവതരിപ്പിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആദ്യമുയര്‍ത്തിയ ആശങ്ക ശമ്പള പ്രതിസന്ധിയായിരുന്നു. എന്നാല്‍ പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ജീവനക്കാരുടെ പ്രധാന പരാതി പ്രിയദര്‍ശിനി ബസുകളിലെ യാത്രക്കാരുടെ എണ്ണവും അമിത ജോലിഭാരവുമാണ്. ബസ്സുകളില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് കാരണം പല സമയത്തും ബസുകളുടെ ഡോര്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു.

ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ യാത്രക്കാരുമായി സഞ്ചരിക്കുന്ന ഇത്തരം ബസുകള്‍ക്ക് അപകട സാധ്യത കൂടുതലാണ്. കൂടാതെ ബസ്സിനുള്ളില്‍ മോഷണമടക്കം കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കാനും സാധ്യത ഏറെയാണ്. പ്രിയദര്‍ശിനി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ബസ്സുകളുടെ എണ്ണം കൂട്ടുകയും അതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. കഴിഞ്ഞദിവസം കോഴിക്കോട് താമരശ്ശേരിയില്‍ പ്രിയദര്‍ശിനി ബസ് അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more