1 GBP = 130.25
breaking news

കുണ്ടറയിലെ സിയാദ് ചികിത്സ തേടിയത് കസ്റ്റഡിയിലെടുത്ത് 13 ദിവസം കഴിഞ്ഞ ശേഷം, ക്രൈംബ്രാഞ്ച് അന്വേഷണം നടക്കട്ടേ: രമേശ് ചെന്നിത്തല

കുണ്ടറയിലെ സിയാദ് ചികിത്സ തേടിയത് കസ്റ്റഡിയിലെടുത്ത് 13 ദിവസം കഴിഞ്ഞ ശേഷം, ക്രൈംബ്രാഞ്ച് അന്വേഷണം നടക്കട്ടേ: രമേശ് ചെന്നിത്തല

കൊല്ലം കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കട്ടേയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം 13 ദിവസം കഴിഞ്ഞാണ് ചികിത്സ തേടിയതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇന്നലെ ആരോപണ വിധേയനായ പോലീസുകാരനെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൊല്ലം ജില്ലാ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. പോലീസ് മര്‍ദ്ദനം എന്നത് നിലവില്‍ ആരോപണം മാത്രമാണ്. മരിച്ച സിയാദിന്റെ കുടുംബത്തിന്റെയും കസ്റ്റഡിയില്‍ എടുക്കാന്‍ കാരണമായ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തണം. അതിനിടയില്‍ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചതിന് ശേഷം സിയാദിന് നാട്ടില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ശേഷം 13 ദിവസം കഴിഞ്ഞാണ് സിയാദ് ചികിത്സ തേടിയത്. സംഭവത്തില്‍ ആരോപണ വിധേയനായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്‌തെന്നും അന്വേഷണം നടക്കട്ടെ എന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന് എതിരെ മന്ത്രി പിസി വിഷ്ണുനാഥ് രംഗത്ത് എത്തി. പുതുയുഗ യാത്രക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചയാളാണ് ഇയാളെന്നും മന്ത്രി പറഞ്ഞു. മരണകാരണം പോലീസ് മര്‍ദ്ദനമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. തങ്ങള്‍ക്ക് നീതി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more