1 GBP = 127.76
breaking news

മന്ത്രി ചർച്ചയ്ക്ക് വിളിച്ചതല്ല പോയി കണ്ടതാണ്; ആറ് പ്രാവശ്യം ചർച്ച നടത്തിയെന്ന് പറയുന്നത് പൊതുജനങ്ങളെ പറ്റിക്കാൻ, LPST എൻ ഷംസുദ്ദീന്റെ വാദത്തെ തള്ളി ഉദ്യോഗാർഥികൾ

മന്ത്രി ചർച്ചയ്ക്ക് വിളിച്ചതല്ല പോയി കണ്ടതാണ്; ആറ് പ്രാവശ്യം ചർച്ച നടത്തിയെന്ന് പറയുന്നത് പൊതുജനങ്ങളെ പറ്റിക്കാൻ, LPST എൻ ഷംസുദ്ദീന്റെ വാദത്തെ തള്ളി ഉദ്യോഗാർഥികൾ

സെക്രട്ടറിയേറ്റിന് മുന്നിലെ LPST സമരത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ വാദത്തെ തള്ളി ഉദ്യോഗാർഥികൾ. ആറുതവണ ചർച്ച നടന്നു എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ. ആവശ്യങ്ങൾ അറിയിച്ച് ഇന്ന് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം നിരാഹാര സമരം ആരംഭിക്കുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു

സെക്രട്ടറിയേറ്റിനു മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം കൂടുതൽ ശക്തമാകുകയാണ്. 24 ദിവസമായി സമരം തുടരുന്ന റാങ്ക് ഹോൾഡേഴ്സ് ഇനി സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ്.

പ്രശ്നപരിഹാരത്തിന് രണ്ട് മാസം സമയം വേണമെന്നാണ് മന്ത്രി അറിയിച്ചതെങ്കിലും, എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകിയില്ലെന്നാണ് വിമർശനം. ഇന്ന് മുഖ്യമന്ത്രിയെ കണ്ട് വിഷയത്തിൽ ഇടപെടൽ തേടുമെന്നും സമരസമിതി അറിയിച്ചു. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ UPST റാങ്ക് ഹോൾഡേഴ്സും അനിശ്ചിതകാല സമരം ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more