1 GBP = 130.11
breaking news

ഇന്നും ഇരുട്ടിൽ തന്നെ! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം, വൈദ്യുതി ഉപഭോഗം വർധിച്ചുവെന്ന് KSEB

ഇന്നും ഇരുട്ടിൽ തന്നെ! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം, വൈദ്യുതി ഉപഭോഗം വർധിച്ചുവെന്ന് KSEB

ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം, വൈദ്യുതി ഉപഭോഗം വർധിച്ചുവെന്ന് KSEB. പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിലും കുറവ്. വൈദ്യുതി ഉപഭോഗം 200 മുതൽ 300 മെഗാവാട്ട് വരെ വർദ്ധിക്കാൻ സാധ്യത. പീക്ക് സമയങ്ങളിൽ ഭാഗിക നിയന്ത്രണം വേണ്ടി വന്നേക്കാം എന്ന് കെഎസ്ഇബി അറിയിച്ചു..

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, 23.07.2026-ന് സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും KSEB അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more