1 GBP = 130.64
breaking news

കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ സമരം കടുപ്പിച്ച് സിജെപി’; പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ലോക്സഭ നിർത്തിവച്ചു

കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ സമരം കടുപ്പിച്ച് സിജെപി’; പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ലോക്സഭ നിർത്തിവച്ചു

ജന്തർമന്തറിലെ യുവാക്കളുടെ പ്രതിഷേധത്തെ ചൊല്ലി പാർലമെൻ്റിലും ബഹളം. പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വച്ചു. ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്പീക്കർ അറിയിച്ചു. ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തി വച്ചു. കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ പ്രതിഷേധം തുടരാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കും വരെ സമരം തുടരും എന്നാണ് നിലപാട്.

തുറന്ന വേദിയിൽ ചർച്ച വേണമെന്നാണ് സിജെപി നേതൃത്വത്തിന്റെ ആവശ്യം. ജന്തര്‍ മന്തറില്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത് സമരക്കാരല്ലെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പറഞ്ഞു. പുറത്തുനിന്നുളള ആളുകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ദിപ്‌കെ പറഞ്ഞു. സമവായ ചര്‍ച്ചകള്‍ക്കായി ജന്തര്‍ മന്തറിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രിമാര്‍ക്ക് ഇവിടേയ്ക്ക് വരാമെന്നും ദിപ്‌കെ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ വിട്ടുവീഴ്ച്ചയില്ലെന്നാണ് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സൗരവ് വ്യക്തമാക്കി.അതേസമയം ഇന്നലെ രാത്രിയും ഡൽഹി ടോൾസ്റ്റോയ് മാർഗിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്നാണ് പൊലീസിൻ്റെ ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more