1 GBP = 129.94
breaking news

പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടില്‍; കള്ളാടി മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിക്കും

പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടില്‍; കള്ളാടി മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിക്കും

കള്ളാടി മണ്ണിടിച്ചില്‍ പ്രദേശം വയനാട് എംപി പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും. വെള്ളിയാഴ്ചയോടെ ദുരന്തസ്ഥലം സന്ദര്‍ശിക്കും. ശേഷം പരിക്കേറ്റവരെയും കാണും. ഈ മാസം ഏഴിനാണ് കണ്ണാടിയില്‍ തുരങ്കപാത നിര്‍മ്മാണ പ്രദേശത്ത് മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചത്. എംപി ആയിട്ടും ദുരന്തപ്രദേശം സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

അതേസമയം, കള്ളാടി ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല എന്ന് സിപിഐഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ് ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ചതൊന്നും നല്‍കിയിട്ടില്ല. ഒരു ദുരന്തം എങ്ങനെയാണ് ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോള്‍ വ്യക്തമായി എന്ന് റഫീഖ് 24നോട് പറഞ്ഞു. ജോലിക്ക് പോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം കിട്ടിയിട്ടില്ല എന്നും മണ്ണിടിച്ചിലില്‍ പരിക്കേറ്റ ദമ്പതികളായ പാല്‍രാജും കൂടമ്മാളും പറഞ്ഞു.

കള്ളാടി ദുരന്തം ഉണ്ടായി രണ്ടാഴ്ച ആയിട്ടും സര്‍ക്കാരില്‍ നിന്നെ വേണ്ട ധനസഹായം ഗുണഭോക്താക്കള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പരമാവധി രണ്ടര ലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കള്ളാടി ദുരന്തം സംഭവിക്കാന്‍ ഇടയായത് സര്‍ക്കാര്‍ വീഴ്ചയാണ്. തുടര്‍നടപടികളിലും ഗുരുതരമായ വീഴ്ചയുണ്ടെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞു.

ദുരന്തത്തില്‍ നല്‍കേണ്ട ധനസഹായം സര്‍ക്കാര്‍ കളക്ടര്‍ക്ക് അനുവദിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച തുക ദുരന്തബാധിതരിലേക്ക് എത്താന്‍ വൈകുന്തോറും നടപടികള്‍ക്ക് നേരെ രാഷ്ട്രീയ ആരോപണങ്ങള്‍ക്കും കുറവുണ്ടാകില്ല എന്നത് വാസ്തവം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more