72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടൻ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി സ്വന്തമാക്കി. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. 34 ഭാഷകളിൽ നിന്നായി 400 സിനിമകളാണ് ഇത്തവണ ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്.
മികച്ച മലയാള സിനിമ പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്താക്കി. മികച്ച തമിഴ് സിനിമ രായൻ സ്വന്തമാക്കി. ധനുഷ് ആണ് സിനിമയുടെ സംവിധായകൻ. മികച്ച ഡോക്യുമെന്‍ററിയായി ഹിന്ദി ഭാഷയിൽ സംവിധാനം ചെയ്ത റാം നമി തെരഞ്ഞെടുത്തു.
മികച്ച ഗായിക വൈക്കം വിജയ ലക്ഷ്മി. എ.ആർ.എം സിനിമയിലെ അങ്ങുവാനക്കോണിൽ എന്ന ഗാനത്തിനാണ് പുരസ്കാരം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗം(ഷെഹ്നാദ് ജലാൽ) സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ലക്കി ഭാസ്കറാണ് സിനിമ.
രാജ്കുമാർ പെരിയ സ്വാമിയാണ്(അമരൻ) മികച്ച സംവിധായകൻ. മികച്ച സിനിമയായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു.മികച്ച നടി യാമി ഗൗതം(ആർട്ടിക്കിൾ 370).
മെയ്യഴകൻ (ശബ്ദ മിശ്രണം), ക്യാപറ്റൻ മില്ലർ എന്നിവക്ക് ജൂറി പ്രത്യേക പരാമർശം. മികച്ച സിനിമാ നിരൂപകൻ സഞ്ജീവ് ശ്രീ വാസ്തവ. മികച്ച ഫിലിം ക്രിട്ടിക് അവാർഡ് സഞ്ജയ് ശ്രീവാസ്തവ നേടി. നോൺ ഫീച്ചർ ഫിലിമിൽ ഭദ്രകാളി നാടകത്തിന് പ്രത്യേക പരാമർശം. കന്നട സിനിമയെ കുറിച്ചുള്ള സിനിമക്ക് പ്രദീപ് കുമാർ ഷെട്ടിക്ക് പുരസ്കാരം. മികച്ച വിവരണത്തിനുള്ള പുരസ്കാരം സൗന്ദര്യ ജയചന്ദ്രന് ലഭിച്ചു.
ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിജയികളെ പ്രഖ്യാപിച്ചത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങളാണ് ഇത്തവണത്തെ പുരസ്‌കാരങ്ങൾക്കായി പരിഗണിച്ചത്. ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്.
click on malayalam character to switch languages