1 GBP = 129.90
breaking news

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സര്‍വ്വമത പ്രാര്‍ഥന; നീക്കം തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടേത്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സര്‍വ്വമത പ്രാര്‍ഥന; നീക്കം തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടേത്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനായി സര്‍വ്വമത പ്രാര്‍ഥന നടത്തി തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷക സംഘടനകള്‍. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പില്‍ വേ ഷട്ടറിന് സമീപമായിരുന്നു പ്രാര്‍ഥന.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ ജലസേചനത്തിനായി തമിഴ്‌നാട്ടിലേക്ക് ഇതുവരെ വെള്ളം തുറന്നു വിട്ടിട്ടില്ല. സാധാരണ ജൂണ്‍ മാസം ആദ്യ വാരം തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങുന്നതാണ്. വെള്ളം ലഭിക്കാത്തതോടെ തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് സ്ഥലത്ത് കൃഷി പ്രതിസന്ധിയിലാണ്. 112 അടി വരെ ജലനിരപ്പാണ് നിലവില്‍ അണക്കെട്ടിനുള്ളത്.

2019ലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് പ്രാര്‍ത്ഥന നടത്തി ഫലം കണ്ടുവെന്നാണ് കര്‍ഷകരുടെ അവകാശവാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more