1 GBP = 127.92
breaking news

യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടത്തിന്റെ മാതാവ് നാട്ടിൽ നിര്യാതയായി

യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടത്തിന്റെ മാതാവ് നാട്ടിൽ നിര്യാതയായി

യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് സ്മിതാ തോട്ടത്തിൻ്റെ മാതാവും യു കെ കെ സി എ മുൻ നാഷണൽ ട്രഷറർ ബാബു തോട്ടത്തിൻ്റെ ഭാര്യാ മാതാവുമായ കോട്ടയം നീണ്ടൂർ മണ്ണാർകാട്ടിൽ കുഞ്ഞൂഞ്ഞമ്മ (79) മത്തായി നാട്ടിൽ നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്കാരം ഞായറാഴ്ച്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സ്മിത തോട്ടത്തിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിക്ക് വേണ്ടി മിഡ്‌ലാൻഡ്‌സ് റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more