- യുക്മ വെയിൽസ് റീജിയണൽ കലാമേള ഒക്ടോബർ 10ന് പെനാർത്തിൽ; രെജിസ്ട്രേഷൻ ഇന്ന് മുതൽ
- ‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി സെബാസ്റ്റിയൻ
- യുക്മ യോർക് ഷയർ & ഹംബർ റീജിയൺ കലാമേള ഒക്ടോബർ 3 നു ഹള്ളിലെ സെൻ്റ് മേരീസ് സ്കൂളിൽ; കലാമേള റജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ!
- ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്
- ഹുർമുസ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും സംയുക്തമായി നടത്തുന്ന നീക്കങ്ങളിൽ നിർണായക വഴിത്തിരിവ്
- ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ–യു.എ.ഇ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് യു.എൻ
- നേപ്പാൾ ദുരന്തം: ഇനിയും കണ്ടെത്താനാകാതെ 5,000ലേറെ പേർ
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്)
- Jul 09, 2026
സ്വന്തം ലേഖകൻ
യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരങ്ങളും അരങ്ങേറുക. ഷീ ലീഡ്സിന്റെ ചുമതലയുള്ള യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധിരിയുടെ നേതൃത്വത്തിൽ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, യോർക്ഷെയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് അമ്പിളി സെബാസ്റ്റിയൻ മാത്യൂസ് തുടങ്ങിയവരാണ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ചുക്കാൻ പിടിക്കുന്നത്.
സജിനി മേരി ഫിലിപ്പ് – വാന്റേജ്

തീരദേശ നഗരമായ കൊല്ലത്ത് ജനിച്ച്, വിവാഹത്തിലൂടെ, തൃശ്ശൂരിന്റെ സാംസ്കാരിക ഹൃദയത്തിൽ ചേക്കേറിയ സജിനി നിലവിൽ യുകെയിൽ ഒരു സ്ട്രക്ചറൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. പ്രൊഫഷണലായി നിർമ്മാണ ഘടനകൾ രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ, പെയിന്റിംഗ്, സ്കെച്ചിംഗ്, തുടങ്ങിയ മേഖലകളിൽ തന്റെ ഭാവനയെയും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയെയും പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾ തന്നെയാണ് ഫാഷൻ മേഖലയിലേക്കും തന്റെ ശ്രദ്ധ പതിപ്പിച്ചതെന്ന് സജിനി പറയുന്നു.
“എനിക്ക്, ഫാഷൻ വെറും സ്റ്റൈലിനപ്പുറം, ആത്മവിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും വ്യക്തിത്വത്തിന്റെയും ആഘോഷമാണ്. ഈ മത്സരത്തിൽ പങ്കെടുക്കുന്നത് എന്റെ കംഫർട്ട് സോണിനപ്പുറം കടക്കാനും, എന്റെ യഥാർത്ഥ സ്വഭാവം പ്രകടിപ്പിക്കാനും, മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കാനുമുള്ള ഒരു അവസരമാണ്. എന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അളവറ്റ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഞാൻ അഗാധമായി നന്ദിയുള്ളവനാണ്, അവരുടെ പിന്തുണ എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ എനിക്ക് ആത്മവിശ്വാസം നൽകുന്നു. മറ്റുള്ളവരെ സ്വയം വിശ്വസിക്കാനും ആത്മവിശ്വാസത്തോടെയും കൃപയോടെയും പുഞ്ചിരിയോടെയും എല്ലാ അവസരങ്ങളും സ്വീകരിക്കാനും പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” സജിനി കൂട്ടിച്ചേർക്കുന്നു.
രാജശ്രീ പ്രവീൺ – കൊവെൻട്രി

കൊവെൻട്രിയിൽ പ്രോജക്ട് ഓഫീസറായി ജോലി ചെയ്യുന്ന രാജശ്രീ പ്രവീണിന്റെ ഇഷ്ടങ്ങളിൽ പ്രാധാന്യം കവിതയും നൃത്തവും, സാഹസികതകളെ ഏറെ ഇഷ്ടപ്പെടുന്ന രാജശ്രീ പറയുന്നത് ഇങ്ങനെ
“ഞാൻ രാജശ്രീ പ്രവീൺ- തൊഴിൽപരമായി ഒരു പ്രോജക്ട് ഓഫീസർ, മനസ്സുകൊണ്ട് ഒരു സ്വപ്നജീവി, എല്ലാ പുതിയ സാഹസികതകളെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. വാഷിംഗ്ടൺ ഡി.സി., യുഎസ്എയിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും ഒരു ദേശീയ സംവാദ ചാമ്പ്യനാകാനും എനിക്ക് ബഹുമതി ലഭിച്ചിട്ടുണ്ട്. ആത്മവിശ്വാസം, ജിജ്ഞാസ, ലക്ഷ്യബോധം എന്നിവയാൽ എന്നെ രൂപപ്പെടുത്തിയ അനുഭവങ്ങൾ. ഇടവേളകളിൽ നൃത്തം ചെയ്യുന്നത്, കവിത എഴുതുന്നത്, കേരളത്തിന്റെ പുരാണങ്ങൾ, നാടോടിക്കഥകൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവ പര്യവേക്ഷണം ചെയ്യുന്നത്, അല്ലെങ്കിൽ എന്റെ കുടുംബത്തോടും എന്റെ അടുത്ത സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നത് എന്നിവയാണ്. പ്രചോദിപ്പിക്കുന്ന ഉപദേഷ്ടാക്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ വളരുന്നതിലും, അവിശ്വസനീയമായ ഒരു കൂട്ടം സ്ത്രീകളുമായി മനോഹരമായ യാത്രകൾ പങ്കിടുന്നതിലും, നമ്മുടെ സംസ്കാരത്തെ ഒരുമിച്ച് ആഘോഷിക്കുന്നതിലും ഞാൻ ആനന്ദം കണ്ടെത്തുന്നു.”
ഡോ. ഐശ്വര്യ പ്രേമൻ – സതാംപ്ടൺ

സതാംപ്ടൺ എൻഎച്ച്എസിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. ഐശ്വര്യ പ്രേമൻ മുംബൈയിലാണ് ജനിച്ചു വളർന്നതെങ്കിലും കേരള തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ മുന്നിലാണ്. യുക്മ കലാമേളകളിൽ സജീവ സാന്നിധ്യമാണ് ഡോ. ഐശ്വര്യ പ്രേമൻ.
“ഞാൻ ഡോ. ഐശ്വര്യ പ്രേമൻ, ഒരു മെഡിക്കൽ ഡോക്ടറും ക്ലാസിക്കൽ നർത്തകിയുമാണ്, നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ സതാംപ്ടണിൽ NHS-ൽ ജോലി ചെയ്യുന്നു. കേരളത്തിൽ നിന്നുള്ളയാളും മുംബൈയിൽ ജനിച്ച് വളർന്നയാളുമായ എനിക്ക് എന്റെ വേരുകളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു.
ക്ലാസിക്കൽ നൃത്തം എന്റെ യാത്രയുടെ അവിഭാജ്യ ഘടകമാണ്, കൂടാതെ ഇന്ത്യയിലും കുവൈറ്റിലും അഭിമാനകരമായ വേദികളിൽ അവതരിപ്പിക്കാനും നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടാനും എനിക്ക് പദവി ലഭിച്ചിട്ടുണ്ട്. 2022 മുതൽ, യുക്മ കലാമേള സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമാണ്.
വൈദ്യശാസ്ത്രത്തിനും നൃത്തത്തിനും അപ്പുറം, എഴുത്ത്, യാത്ര, നാടകം എന്നിവ എനിക്ക് ഇഷ്ടമാണ്. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും സർഗ്ഗാത്മകത, സംസ്കാരം, ആജീവനാന്ത പഠനം എന്നിവ ആഘോഷിക്കാൻ എന്നെ അനുവദിക്കുന്ന ശാസ്ത്രത്തെയും കലകളെയും സ്വീകരിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു.”
സ്മിത സിറിയക് – ലീഡ്സ്

ലീഡ്സിൽ നേഴ്സായ സ്മിത സിറിയക് നൃത്തം, സംഗീതം തുടങ്ങിയവയിലും ഏറെ ആനന്ദം കണ്ടെത്തുന്ന സ്മിതയുടെ വാക്കുകൾ ഇങ്ങനെ…
“ഞാൻ സ്മിത സിറിയക്, കേരളത്തിൽ കൊച്ചി സ്വദേശിയാണ്, ഇപ്പോൾ ലീഡ്സിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഒരു നഴ്സ് എന്ന നിലയിൽ, അനുകമ്പയോടും, സഹാനുഭൂതിയോടും, അചഞ്ചലമായ സമർപ്പണത്തോടും കൂടി സേവനമനുഷ്ഠിക്കുന്നതോടൊപ്പം തന്നെ ഇടവേളകളിൽ എന്റെ തൊഴിലിനപ്പുറം, നൃത്തം, സംഗീതം, സൃഷ്ടിപരമായ ആവിഷ്കാരം എന്നിവയിൽ എനിക്ക് അതിയായ ആനന്ദം കണ്ടെത്തുന്നു.
എനിക്ക്, ഓരോ പ്രകടനവും വിനോദത്തേക്കാൾ കൂടുതലാണ് – അത് സംസ്കാരത്തിന്റെയും വികാരത്തിന്റെയും ഒരുമയുടെയും ആഘോഷമാണ്. യുക്മ മലയാളി സുന്ദരി സീസൺ 2 ന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്, അതിയായി സന്തോഷിക്കുന്നു. എന്റെ അഭിനിവേശം പങ്കിടാനും, നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സ്വീകരിക്കാനും, ഓണത്തിന്റെ ചൈതന്യം ഈ അത്ഭുതകരമായ കുടുംബത്തോടൊപ്പം ആഘോഷിക്കാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.”
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്തനാണ്.
തെരേസാസ് ലണ്ടൻ ടൈറ്റിൽ സ്പോൺസറായ മലയാളി സുന്ദരി സീസൺ 2വിന് ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എന്നിവർ കോ സ്പോൺസർമാരാണ്.
യുക്മ – തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ 2 സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
കമൽ രാജ് മാണിക്കത്ത് – +44 7774966980
റെയ്മോൾ നിധീരി – +44 7789149473
സ്മിത തോട്ടം – +44 7450964670
അമ്പിളി സെബാസ്റ്റിയൻ മാത്യൂസ് – +447901063481
മറ്റു മത്സരാർത്ഥികളുടെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്…..
Latest News:

യുക്മ വെയിൽസ് റീജിയണൽ കലാമേള ഒക്ടോബർ 10ന് പെനാർത്തിൽ; രെജിസ്ട്രേഷൻ ഇന്ന് മുതൽ
ബെന്നി അഗസ്റ്റിൻ, യുക്മ ദേശീയ കമ്മിറ്റി അംഗം പെനാർത്ത് (കാർഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സ...uukma region
‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി ...
മാണിക്കത്ത് ഇവന്റ്സ് യുകെയിൽ ആദ്യമായി അവതരിപ്പിക്കുന്ന 2026 സെപ്റ്റംബർ 19 ന് പ്രെസ്റ്റണിനടുത്തുള്ള ...UK NEWS
യുക്മ യോർക് ഷയർ & ഹംബർ റീജിയൺ കലാമേള ഒക്ടോബർ 3 നു ഹള്ളിലെ സെൻ്റ് മേരീസ് സ്കൂളിൽ; കലാമേള റജിസ്ട...
യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കി യോർക് ഷയർ & ഹംബർ റീജണൽ കലാമേള ഒക...uukma region
ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്
ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ...UK NEWS
ഹുർമുസ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും സംയുക്തമായി നടത്തുന്ന നീക്കങ്ങളിൽ നിർണായക വഴിത്...
തെഹ്റാൻ/ മസ്കത്ത്: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും ...World
ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ–യു.എ.ഇ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് യു.എൻ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാല...World
നേപ്പാൾ ദുരന്തം: ഇനിയും കണ്ടെത്താനാകാതെ 5,000ലേറെ പേർ
കാഠ്മണ്ഡു: രണ്ടാഴ്ച പിന്നിട്ട നേപ്പാൾ പ്രളയദുരന്തത്തിൽ ഇനിയും കണ്ടെത്താനാകാതെ...World
യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; പ്രതിയായ മലയാളി യുവതിയുടെ അറസ...
ഹൂസ്റ്റൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒന്നര മണിക്കൂറിനിടെ രണ്ട് മലയാളി സുഹ...World
Post Your Comments Here ( Click here for malayalam )
Latest Updates
- ‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി സെബാസ്റ്റിയൻ മാണിക്കത്ത് ഇവന്റ്സ് യുകെയിൽ ആദ്യമായി അവതരിപ്പിക്കുന്ന 2026 സെപ്റ്റംബർ 19 ന് പ്രെസ്റ്റണിനടുത്തുള്ള മനോഹരമായ പാർക്ക് ഹാൾ റിസോർട്ട് & സ്പായിൽ. പ്രശസ്ത മലയാള സിനിമ ടെലിവിഷൻ താരം അവന്തിക മോഹൻ മുഖ്യാതിഥിയാകും. യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ചീഫ് ഗസ്റ്റായി പങ്കെടുക്കും. എന്തുകൊണ്ട് ‘രാത്രി ഓണം’?കാരണം, ഓണം ഒരു ദിവസത്തെ ആഘോഷത്തിൽ ഒതുങ്ങേണ്ടതല്ല. വർഷങ്ങളായി യുകെയിലെ ഓണാഘോഷങ്ങൾ പ്രധാനമായും ഒരേ മാതൃകയാണ് പിന്തുടരുന്നത്. രാവിലെ ആരംഭിക്കുന്ന പരിപാടികൾ, ഉച്ചയോടെയുള്ള ഓണസദ്യ, കലാപരിപാടികൾ, തുടർന്ന്
- ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന് ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 2.38 കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ലണ്ടന്‍ കിങ്സ് കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായും സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ലക്ചററായും പ്രവര്‍ത്തിക്കുന്ന അജിമോള്‍ കോട്ടയം സ്വദേശിയാണ്. യുകെയിലെ കെന്റിലാണ് കുടുംബസമേതം താമസം. ഡോ അജിമോള്‍ പ്രദീപ് കോട്ടയം ചുങ്കം കാനാക്കുന്നേല്‍ ജെ ജെ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും
- ഹേവർഹിൽ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി; അഡ്വ. എബി സെബാസ്റ്റ്യനും ജെയ്സൺ ജോർജും ഉൾപ്പെടെ പ്രമുഖർ വിശിഷ്ടാതിഥികൾ ഹേവർഹിൽ: ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച ഓണാഘോഷം 2026 സെപ്റ്റംബർ 5-ന് രാവിലെ 10 മണി മുതൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷപൂർവം നടന്നു. HMA അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ മുന്നൂറിലധികം പേർ ആഘോഷത്തിൽ പങ്കുചേർന്നു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, ഹേവർഹിൽ ടൗൺ കൗൺസിൽ മേയർ ലോറ മില്ലർ-ജോൺസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മെഗാ തിരുവാതിരയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചത് ആഘോഷത്തിന്
- തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.തൊട്ടാല്‍ കൈപൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്കുവടക്കോടിക്കുന്നത് പതിവായെന്ന് കോടതി വിമര്‍ശിച്ചു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ മറുപടി നല്കി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിന്നാക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസില്‍ പ്രോസിക്യൂഷന് അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെയും, അഭിഭാഷകനെയും രൂക്ഷമായി വിമര്‍ശിച്ചു. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ
- നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ, തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൾജീരിയയിലുള്ള യുഎഇ അംബാസഡറോട് 48 മണിക്കൂറിനുള്ളിൽ മടങ്ങാൻ അൾജീരിയൻ ഭരണകൂടം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും വളർത്തുന്ന നയതന്ത്ര രീതിയാണ് യുഎഇ പിന്തുടരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ കഴിയുന്ന 30,000-ത്തിലധികം വരുന്ന അൾജീരിയൻ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളുമായി ശക്തമായ സൗഹൃദബന്ധമാണ് യുഎഇയ്ക്കുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. അൾജീരിയയുടെ നടപടിയോട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages