1 GBP = 127.50
breaking news

ബർമിങ്ഹാമിൽ മാളക്കാരുടെ സംഗമം: സെപ്റ്റംബർ 26 ശനിയാഴ്ച

ബർമിങ്ഹാമിൽ മാളക്കാരുടെ സംഗമം: സെപ്റ്റംബർ 26 ശനിയാഴ്ച

ഡിജോ ജോൺ

ബർമിങ്ഹാം : യുകെയിലെ മലയാളി സമൂഹത്തിന്റെ സൗഹൃദക്കൂട്ടായ്മയായ മാളക്കാരുടെ സംഗമം സെപ്റ്റംബർ 26-ന് ശനിയാഴ്ച ബർമിങ്ഹാമിലെ ഏർഡിങ്ടണിൽ നടക്കും. URC ഹാളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പരിപാടി.

യുകെയിലുടനീളമുള്ള മാളയിലെ മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആണ് സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസി ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സൗഹൃദം പുതുക്കാനും സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ളഅവസരമായിട്ടാണ് ഈ സംഗമം ഒരുക്കുന്നത്.

പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ
മലയാളി രുചിക്കൂട്ടുകളുമായി ഭക്ഷണമേള, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വിനോദ പരിപാടികൾ പ്രവാസി മലയാളികളുടെ ക്ഷേമവും പുതുതലമുറയുടെ സാംസ്കാരിക വളർച്ചയും സംബന്ധിച്ച ചർച്ചകൾ
ഉണ്ടാവുന്നതാണ്. പങ്കെടുക്കുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.

വേദി വിവരങ്ങൾ
സ്ഥലം: URC ഹാൾ, ഏർഡിങ്ടൺ
പോസ്റ്റുക്കോട് : B24 9JS
തീയതി: 2026 സെപ്റ്റംബർ 26, ശനിയാഴ്ച
സമയം: രാവിലെ 11:00 മുതൽ വൈകിട്ട് 5:00 വരെ

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
ആന്റണി തോമസ് (സ്വാൻസീ) – 07860 934418 ബാബു തോമസ് (സ്റ്റോക്ക് ഓൺ ട്രെന്റ്) – 07577 834404
ജോഷി വർഗീസ് (ലണ്ടൻ) – 07578 192595
ബാബു ദേവസ്സി (കാർഡിഫ്) – 07459 102859
ഷാജി സുബ്രഹ്മണ്യൻ (മാഞ്ചസ്റ്റർ) – 07946 082504 റോണി ഈസി (ബർമിങ്ഹാം) – 07788 276860

യുകെയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മാളക്കാരുടെ സംഗമത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more