1 GBP = 130.61
breaking news

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടിന് സമാനമായി എക്സൈസ് വകുപ്പ് നടത്തിയ ഓപ്പറേഷൻ തണ്ടറിലും വൻ ലഹരി വേട്ട. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 14,722 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 185 കിലോ കഞ്ചാവ് ഉൾപ്പടെ ലഹരിമരുന്നുകളും പിടിച്ചെടുത്തു.

സർക്കാർ അധികാരത്തിൽ വന്ന ശേഷം എക്‌സൈസ് വകുപ്പ് ആരംഭിച്ച പദ്ധതികളാണ് ഓപ്പറേഷൻ തണ്ടറും,ഓപ്പറേഷൻ ശുദ്ധിയും.ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ തണ്ടർ,വ്യാജ മദ്യം തടയാൻ ഓപ്പറേഷൻ ശുദ്ധി.ഓപ്പറേഷൻ തണ്ടർ ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 14,722 കേസുകൾ രജിസ്റ്റർ ചെയ്‌തു.15 കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കേസുകളും,170 മീഡിയം ക്വാണ്ടിറ്റി കേസുകളും എടുത്തിട്ടുണ്ട്.185 കിലോഗ്രാം കഞ്ചാവ്.

225 ഗ്രാം ഹെറോയിൻ.157 ഗ്രാം ഹാഷിഷ് ഓയിൽ.795 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 265 കഞ്ചാവ് ചെടികളും കണ്ടെത്തി.5584 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചിട്ടുണ്ട്. അതിർത്തി ചെക്ക്പോസ്റ്റുകൾ,സംസ്ഥാനത്തെ ഹോട്ടലുകൾ ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ചു ഓപ്പറേഷൻ തണ്ടറിന്റെ പ്രത്യേക പരിശോധന തുടരുകയാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more