1 GBP = 127.92
breaking news

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ച? ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ച? ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് സൂചന. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും. നിർമ്മല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരിയും പുറത്തേക്ക് എന്ന് സൂചന. മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത മുഖങ്ങൾ എത്തിയേക്കുമെന്ന് സൂചന. മുൻ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് മന്ത്രിസഭയിലെത്തിയേക്കും എന്ന് റിപ്പോർട്ട്.

ശ്രീകാന്ത് ഷിൻഡെയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. രാഘവ് ചദ്ദയ്ക്കും മന്ത്രിസ്ഥാനത്തിന് സാധ്യത. ജൂൺ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയതിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടനയുടെ തീയതി അന്തിമമാക്കാനാണ് ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രധാന സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് എൻ‌ഡിഎ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന നേതാക്കളുമായും ബിജെപിയിലെ ഭാരവാഹികളുമായും നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more