1 GBP = 124.74
breaking news

FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ


FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഓർത്തഡോക്സ് സഭ. അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് ശരിയല്ല. എഫ്സിആർഎയിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ഓർത്തഡോക്സ് സഭയുടെ പ്രതികരണം.

കേന്ദ്രസർക്കാറിന്റെ എഫ് സി ആർ എ ചട്ട ഭേദഗതി അനുസരിച്ച് ,പൊതുവായ ലക്ഷ്യങ്ങളോ പ്ര വർത്തനങ്ങളോ മാത്രം ചൂണ്ടിക്കാണിച്ച് സംഘട-നകൾക്ക് വിദേശ സംഭാവന കൈപ്പറ്റാൻ സാധിക്കില്ല. മതപരിവർത്തന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ വിശ്വാസ പ്രചാരണം ആവാം. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. നിയമഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ചട്ട ഭേദഗതി.

എഫ്‌സി‌ആർ‌എ കുറ്റകൃത്യങ്ങൾക്കുള്ള പിഴകളും പരിഷ്കരിച്ചിരുന്നു. പരിധിക്ക് മുകളിൽ ഭരണപരമായ ആവശ്യങ്ങൾക്ക് സംഭാവന ചെലവഴിച്ചാൽ ഒരു ലക്ഷം രൂപ പിഴ. ഊഹക്കച്ചവട നിക്ഷേപങ്ങൾക്ക് ഒരു ലക്ഷം രൂപ പിഴ. റിട്ടേണിന്റെ 100 ശതമാനവും തിരിച്ചുപിടിക്കും. വക മാറ്റി ചെലവഴിച്ചാൽ ഒരു ലക്ഷം രൂപ പിഴ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more