1 GBP = 129.68
breaking news

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഇന്ന് പാകിസ്താനില്‍; ആസിഫ് അലി സര്‍ദാരിയുമായും ഷെഹബാസ് ഷെരീഫുമായും കൂടിക്കാഴ്ച

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഇന്ന് പാകിസ്താനില്‍; ആസിഫ് അലി സര്‍ദാരിയുമായും ഷെഹബാസ് ഷെരീഫുമായും കൂടിക്കാഴ്ച

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഇന്ന് പാകിസ്താന്‍ സന്ദര്‍ശിക്കും. പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇറാന്‍-അമേരിക്ക ധാരണപത്രത്തിലെ ചര്‍ച്ചയ്ക്കാണ് സന്ദര്‍ശനം. അമേരിക്ക- ഇറാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത് പെസഷ്‌കിയാന്‍ ആയിരുന്നുവെങ്കിലും സ്വിറ്റ്സര്‍ലണ്ടിലെ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. ഫെബ്രുവരിയില്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് മസൂദ് പെസഷ്‌കിയാന്‍ ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നത്.

അതേസമയം, വിട്ടുനല്‍കുന്ന 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തികളില്‍ 600 കോടി ഡോളര്‍ അവശ്യവസ്തുക്കളും ഭക്ഷണവും വാങ്ങാന്‍ ഉപയോഗിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. 1200 കോടി ഡോളറിന്റെ മരവിച്ച ആസ്തി വിട്ടുനല്‍കാന്‍ ധാരണയായതായി ഇറാന്‍ അറിയിച്ചിരുന്നു. വിട്ടു നല്‍കുന്ന മരവിപ്പിച്ച ആസ്തികള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ 10,000- 12,000 കോടി ഡോളറിന്റെ ആസ്തികള്‍ മരവിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, ഇറാന് കൈമാറുന്ന ഫണ്ടുകള്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇത് അമേരിക്കന്‍ കര്‍ഷകര്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പണം ഇറാന്‍ ജനതയെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നും ഭീകരവാദത്തിന് ഇറാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുമെന്നും വാന്‍സും പറഞ്ഞു. അതേസമയം, വിലയിലും ഗുണനിലവാരത്തിലും മികച്ചതാണെങ്കില്‍ മാത്രം അമേരിക്കയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുന്നാസര്‍ ഹെമ്മതി പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more