- മകൾക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചിലവിടാനെത്തിയ മാതാവ് വെയ്ൽസിൽ മരണമടഞ്ഞു; വിട വാങ്ങിയത് കോട്ടയം മണിമല സ്വദേശി മേരിക്കുട്ടി വർഗ്ഗീസ്
- "ഇസ ലണ്ടൻ" എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ഇവൻ്റ് സ്പോൺസർ....."തെരേസാസ് ലണ്ടൻ" മെഗാ സ്പോൺസർ....ആഗസ്റ്റ് 15 ന് റോഥർഹാം മാൻവേഴ്സിൽ....
- ആവശ്യങ്ങൾ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് സി.ജെ.പി, ജന്തർ മന്തറിൽ ആഘോഷം
- യുക്മ യോർക്ഷയർ & ഹംബർ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റ്; S K C A കിങ്സ് 11 ചാമ്പ്യൻമാർ
- ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണ; ലണ്ടൻ പാർലമെന്റ് സ്ക്വയറിൽ യുകെയിലെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം, ശ്രദ്ധേയമായി കേരള ചാപ്റ്റർ സാന്നിധ്യം
- ‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച
- സോനം വാങ്ചുകിന് ഐക്യദാർഢ്യം: ന്യൂയോർക്, ലണ്ടൻ നഗരങ്ങളിൽ റാലി
യുക്മ – ഡോ സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി …… വിഗൻ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ….. എം എം എ റണ്ണർ അപ്പ്…… ലിമ മൂന്നാമത്….. നാലാം സ്ഥാനം നോർമ്മയ്ക്ക്
- Jun 16, 2026
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
യുക്മ – ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ വിഗൻ മലയാളി അസോസിയേഷന്റെ സമ്പൂർണ ആധിപത്യം. ജൂൺ 13നു വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ)യുടെ ആതിഥേയത്വത്തിൽ നടന്ന യുക്മ ഡോ. സൈമൺസ് അക്കാദമി റീജിയണൽ കായികമേളയിൽ 194 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി വിഗൻ മലയാളി അസോസിയേഷൻ. 103 പോയിന്റ് നേടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ലിവർപൂൾ മലയാളി അസോസിയേഷൻ 84 പോയിന്റുമായി മൂന്നാം സ്ഥാനവും 64 പോയിന്റ് നേടി നോർത്ത് മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ (നോർമ ) നാലാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ എട്ടര മണിയോടെ രജിസ്ട്രേഷൻ നോടുകൂടി ആരംഭിച്ച കായികമേള വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച കായികതാരങ്ങളുടെ വർണാഭമായ മാർച്ച് പാസ്റ്റോടെ ശ്രദ്ധേയമായി. യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഷാജി വാരകുടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ നോർത്ത് വെസ്റ്റ് റീജിയണൽ ജനറൽ സെക്രട്ടറി സനോജ് വർഗീസ് സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഷീജോ വർഗീസ് കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ യുക്മ ദേശീയ കമ്മിറ്റി അംഗം ബിജു പീറ്റർ, യുക്മ സാംസ്കാരികവേദി ജനറൽ കൺവീനർ ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് കോ-ഓർഡിനേറ്റർ ബിനോയ് മാത്യു, റീജിയണൽ ട്രഷറർ ഷാരോൺ, വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) പ്രസിഡന്റ് സുനിൽ മാത്യു, ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഡയറക്ടർമാരായ ഡോ. ബിൻ്റോ സൈമൺ, ലാൻ്റി സൈമൺ എന്നിവരും മറ്റ് റീജിയണൽ ഭാരവാഹികളും അംഗ അസോസിയേഷൻ ഭാരവാഹികളും സന്നിഹിതരായിരുന്നു. കായികമേളയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതിയെയും മത്സരാർത്ഥികളെയും അഭിനന്ദിച്ചുകൊണ്ട് നേതാക്കൾ കായികമത്സരങ്ങൾ സമൂഹത്തിൽ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്കും എടുത്തുപറഞ്ഞു.

പ്രതികൂലമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തിന്റെ അഭാവവും ഉണ്ടായിരുന്നുവെങ്കിലും കായികമേളയുടെ ആവേശത്തിനോ മാറ്റിനോ യാതൊരു കുറവും സംഭവിച്ചില്ല. നൂറു കണക്കിന് മത്സരാർത്ഥികളുടെ സജീവ പങ്കാളിത്തവും കാണികളുടെ ആവേശകരമായ പിന്തുണയും ദിനം മുഴുവൻ കായികവേദിയെ ഉണർവോടെ നിലനിർത്തി. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ മികച്ച മത്സരാത്മകതയ്ക്കും കായികമികവിനും സാക്ഷ്യം വഹിച്ചു.

ഈ വർഷത്തെ കായികമേളയുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായി സീനിയർ അഡൾട്സ് വിഭാഗത്തിലെ മത്സരങ്ങൾ മാറി. പ്രായത്തെ വെല്ലുന്ന ആവേശവും കായികക്ഷമതയും പ്രകടിപ്പിച്ച മത്സരാർത്ഥികൾ കാണികളുടെ കൈയടി ഏറ്റുവാങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് സീനിയർ അഡൾട്സ് വിഭാഗത്തിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. അതുപോലെ തന്നെ കിഡ്സ് മുതൽ സൂപ്പർ സീനിയർ വിഭാഗം വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിലും മത്സരാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഇത്തവണ കാണാൻ കഴിഞ്ഞത്.

വിപുലമായ പങ്കാളിത്തമുണ്ടായിരുന്നിട്ടും മികച്ച സംഘാടക മികവിന്റെ കരുത്തിൽ മത്സരങ്ങൾ സുഗമമായും ക്രമബദ്ധമായും നടത്താൻ സംഘാടകർക്ക് സാധിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികളായ ഷാരോൺ ജോസഫ്, അഭിറാം, അശ്വതി, ജെറിൻ ജോസ്, ജോസഫ് മാത്യു, രാജീവ്, ജനീഷ് കുരുവിള, ബിനു, ജിൽസൻ, സിജോ,ആതിഥേയരായ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ഭാരവാഹികളായ സുനിൽ മാത്യു, ദീപക് തുടങ്ങിയവരും, ലിറ്റോ ടൈറ്റസ്, ജോൺസൻ, ജൂലിയസ് ജോസ്, ഡെൽവി, രാധേഷ്, വിബിൻ കുമാർ, ലക്ഷ്മി വിബിൻ തുടങ്ങി വിവിധ അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് കായികമേളയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

ഒരേസമയം വിവിധ വേദികളിലായി മത്സരങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലൂടെ മുഴുവൻ പരിപാടികളും നിശ്ചിത സമയക്രമത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഭക്ഷണ വിതരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം വോളന്റിയർമാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറോളം കായികതാരങ്ങൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങൾ വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനങ്ങൾക്ക് വേദിയായി. കിഡ്സ് വിഭാഗത്തിൽ ജെയ്ഡൻ തോമസ് സിബുവും ഹന്ന റോബിനും വ്യക്തിഗത ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ സിയാ സണ്ണിയും ടോറസ് ദീപകും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ നെയ്തൻ ടോബിയും അന്നാ രഞ്ജിത്തും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ ചേതൻ ദേവരാജുവും നതാഷ ബെന്നിസണും മികച്ച പ്രകടനത്തിലൂടെ വ്യക്തിഗത ചാമ്പ്യൻമാരായി. അഡൾട്സ് വിഭാഗത്തിൽ ഷെബിൻ കുര്യാക്കോസും ശ്രിശ്ബ ശിവദാസും ചാമ്പ്യൻ പട്ടത്തിന് അർഹരായി.

സീനിയർ അഡൾട്സ് വിഭാഗത്തിൽ ദീപ്തി ജോണും ജെയ്സൺ ഭരണികുളങ്ങരയും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ സീനിയർ വിഭാഗത്തിൽ വനിതാ വിഭാഗത്തിലെ ചാമ്പ്യൻ പട്ടം ജോമോൾ മാത്യു സ്വന്തമാക്കിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഷീൻ മാത്യുവും അജിത് മടത്തിലും തുല്യ പോയിന്റുകൾ നേടി ചാമ്പ്യൻ പട്ടം പങ്കിട്ടു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കായികതാരങ്ങൾ കാഴ്ചവെച്ച മികവും മത്സരവീര്യവും കായികമേളയുടെ മാറ്റ് വർധിപ്പിച്ചു.

നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലെ വിവിധ മത്സര ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികൾക്ക് ജൂൺ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ കായികമേള നടക്കുന്നത് : Wyndley Leisure Centre, Clifton Road, Sutton Coldfield B73 6EB

വൈകിട്ട് നടന്ന സമാപന സമ്മേളനം ശ്രദ്ധേയമായ സാന്നിധ്യത്താലും ആവേശഭരിതമായ അന്തരീക്ഷത്താലും ശ്രദ്ധേയമായി. യുക്മ നാഷണൽ ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് വിശിഷ്ടാതിഥിയായി സന്നിഹിതനായിരുന്നു.

ഈ വർഷത്തെ കായികമേളയുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായി സീനിയർ അഡൾട്സ് വിഭാഗത്തിലെ മത്സരങ്ങൾ മാറി. പ്രായത്തെ വെല്ലുന്ന ആവേശവും കായികക്ഷമതയും പ്രകടിപ്പിച്ച മത്സരാർത്ഥികൾ കാണികളുടെ കൈയടി ഏറ്റുവാങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് സീനിയർ അഡൾട്സ് വിഭാഗത്തിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. അതുപോലെ തന്നെ കിഡ്സ് മുതൽ സൂപ്പർ സീനിയർ വിഭാഗം വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിലും മത്സരാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഇത്തവണ കാണാൻ കഴിഞ്ഞത്.

വിപുലമായ പങ്കാളിത്തമുണ്ടായിരുന്നിട്ടും മികച്ച സംഘാടക മികവിന്റെ കരുത്തിൽ മത്സരങ്ങൾ സുഗമമായും ക്രമബദ്ധമായും നടത്താൻ സംഘാടകർക്ക് സാധിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികൾ, ആതിഥേയരായ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ഭാരവാഹികൾ, വിവിധ അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് കായികമേളയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

ഒരേസമയം വിവിധ വേദികളിലായി മത്സരങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലൂടെ മുഴുവൻ പരിപാടികളും നിശ്ചിത സമയക്രമത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഭക്ഷണ വിതരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം വോളന്റിയർമാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറോളം കായികതാരങ്ങൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങൾ വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനങ്ങൾക്ക് വേദിയായി. കിഡ്സ് വിഭാഗത്തിൽ ജെയ്ഡൻ തോമസ് സിബുവും ഹന്ന റോബിനും വ്യക്തിഗത ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ സിയാ സണ്ണിയും ടോറസ് ദീപകും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ നെയ്തൻ ടോബിയും അന്നാ രഞ്ജിത്തും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ ചേതൻ ദേവരാജുവും നതാഷ ബെന്നിസണും മികച്ച പ്രകടനത്തിലൂടെ വ്യക്തിഗത ചാമ്പ്യൻമാരായി. അഡൾട്സ് വിഭാഗത്തിൽ ഷെബിൻ കുര്യാക്കോസും ശ്രീബ ശിവദാസും ചാമ്പ്യൻ പട്ടത്തിന് അർഹരായി.

സീനിയർ അഡൾട്സ് വിഭാഗത്തിൽ ദീപ്തി ജോണും ജെയ്സൺ ഭരണികുളങ്ങരയും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ സീനിയർ വിഭാഗത്തിൽ വനിതാ വിഭാഗത്തിലെ ചാമ്പ്യൻ പട്ടം ജോമോൾ മാത്യു സ്വന്തമാക്കിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഷീൻ മാത്യുവും അജിത് മടത്തിലും തുല്യ പോയിന്റുകൾ നേടി ചാമ്പ്യൻ പട്ടം പങ്കിട്ടു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കായികതാരങ്ങൾ കാഴ്ചവെച്ച മികവും മത്സരവീര്യവും കായികമേളയുടെ മാറ്റ് വർധിപ്പിച്ചു.

നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലെ വിവിധ മത്സര ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികൾക്ക് ജൂൺ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ കായികമേള നടക്കുന്നത് : Wyndley Leisure Centre, Clifton Road, Sutton Coldfield B73 6EB

ഓവറോൾ ചാമ്പ്യൻമാർക്കുള്ള മാഞ്ചസ്റ്റർ മലയാളിയും സംരംഭകനുമായ ലൈജു മാനുവൽ തൻറെ ഗ്രാൻഡ് ഫാദറിന്റെ സ്മരണയ്ക്കായി സ്പോൺസർ ചെയ്ത പി പി ജോസഫ് മെമ്മോറിയൽ എവർ ട്രോഫി മുഖ്യാതിഥി യുക്മ നാഷണൽ ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ ചാമ്പ്യന്മാരായ വിഗൺ മലയാളി അസോസിയേഷന് സമ്മാനിച്ചു. റണ്ണർ അപ്പിനുള്ള ട്രോഫി എം എം എയ്ക്ക് ബിജു പീറ്ററും, മൂന്നാ സ്ഥാനം കരസ്ഥമാക്കിയ ലിമയ്ക്ക് അലക്സ് വർഗീസും, നാലാം സ്ഥാനം കരസ്ഥമാക്കിയ നോർമക്ക് ഷാരോൺ ജോസഫും ട്രോഫികൾ സമ്മാനിച്ചു.

വിശിഷ്ടാതിഥികളും യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികളും ചേർന്ന് വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ദിനം മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെ അഭിനന്ദിച്ച അതിഥികൾ, കായികമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച സംഘാടകർക്കും സന്നദ്ധ പ്രവർത്തകർക്കും പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി.

സംഘടനാ മികവും കൂട്ടായ പ്രവർത്തന മനോഭാവവും പരസ്പര സഹകരണവും എങ്ങനെ ഒരു വലിയ പരിപാടിയെ വിജയകരമാക്കാമെന്നതിന്റെ മികച്ച ഉദാഹരണമായാണ് ഈ കായികമേള വിലയിരുത്തപ്പെടുന്നത്. മത്സരാർത്ഥികളും രക്ഷിതാക്കളും കാണികളും ഒരുപോലെ പ്രശംസിച്ച ഈ കായികമേള, നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രകടനമായി മാറി. കായികവേദിയിൽ പ്രകടമായ സൗഹൃദവും കായികസ്പിരിറ്റും പങ്കാളിത്ത മനോഭാവവും പരിപാടിയുടെ വിജയത്തിന് കൂടുതൽ തിളക്കം പകർന്നു.

വിജയികൾക്കുള്ള സമ്മാനദാനത്തോടെ സമാപന സമ്മേളനം ആഘോഷപൂർണമായി മാറിയപ്പോൾ, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബിനോയി മാത്യുവിൻ്റെ നന്ദി പ്രകാശനത്തോടെ കായികമികവും കൂട്ടായ്മയും ഉയർത്തിപ്പിടിച്ച മറ്റൊരു വിജയകരമായ നോർത്ത് വെസ്റ്റ് കായികമേളയ്ക്ക് ഇതോടെ തിരശ്ശീല വീണു.

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സ്പോർട്സ് സ്പോൺസേഴ്സ്:
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ).
പോൾ ജോൺ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
ജിയ ട്രാവൽ ആൻഡ് ഹോളിഡേസ് (Gia Travel & Holidays)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)
ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)
ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK)
ജെ എം പി സോഫ്റ്റ്വെയർ (JMP Software)
ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, മാഞ്ചസ്റ്റർ (click2bring groceries, Manchester)
എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy)
റോസ്റ്റർ കെയർ (Roster Care)
ഓറ ഫാഷൻസ് (AURA Fashions)
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
മാസ് ഹൈപ്പർ മാർക്കറ്റ് (MAAS Hypermarket)
മീഡിയ പാർട്ടണർ – യുക്മ ന്യൂസ് (UUKMA News)
ഫോട്ടോഗ്രാഫി പാർട്ണർ – ജീവൻ ഫോട്ടോഗ്രാഫി.

Latest News:

മകൾക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചിലവിടാനെത്തിയ മാതാവ് വെയ്ൽസിൽ മരണമടഞ്ഞു; വിട വാങ്ങിയത് കോട്...
വെയ്ൽസ്: യുകെയിലെ വെയ്ൽസിൽ മകൾക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചിലവിടാനെത്തിയ മാതാവ് മരണമടഞ്ഞ...Obituary
"ഇസ ലണ്ടൻ" എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ഇവൻ്റ് സ്പോൺസർ....."തെരേസാസ് ലണ്ടൻ" മെഗാ സ്പോൺസർ....ആഗസ്...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേ...uukma
ആവശ്യങ്ങൾ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് സി.ജെ.പി, ജന്തർ മന്തറിൽ ആഘോഷം
ന്യൂഡൽഹി: ജന്തർമന്തറിലെ സമരം അവസാനിപ്പിച്ചതായി സി.ജെ.പി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക...India
യുക്മ യോർക്ഷയർ & ഹംബർ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റ്; S K C A കിങ്സ് 11 ചാമ്പ്യൻമാർ
സുജീഷ് പിള്ള ഗ്രിംസ്ബി: യുക്മ (UUKMA) യോർക്ഷയർ & ഹംബർ റീജിയന്റെ ആഭിമുഖ്യത്തിൽ 2026-ലെ റീജിയ...uukma region
മെയ്ഡ്സ്റ്റോണിൽ വടംവലിച്ചൂട്; എംഎംഎ ഓൾ യുകെ വടംവലി ചാമ്പ്യൻഷിപ്പ് ഞായറാഴ്ച്ച; ഒരുക്കങ്ങൾ പൂർത്തിയായി...
ബിനു ജോർജ് മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വ...Associations
നാമം എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2ന്; എട്ട് മേഖലകളിലെ മികവുകൾക്ക് ആദരം, ആദ്യമായി ലൈഫ് ടൈം അച്ചീവ്മെന്റ...
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ...Associations
ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണ; ലണ്ടൻ പാർലമെന്റ് സ്ക്വയറിൽ യുകെയിലെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവ...
ലണ്ടൻ: ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക...Associations
മമ്മൂട്ടി, സച്ചിന് ടെന്ഡുല്ക്കര്, മഞ്ജു വാര്യര്…; വിദ്യാര്ഥികളെ കേള്ക്കണമെന്നും അവരാണ് ഊര്ജമ...
ഡല്ഹിയിലെ വിദ്യാര്ഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കൂടുതല് സെലിബ്രിറ്റികള്. മമ്മൂട്ടിയും മഞ്...India
Post Your Comments Here ( Click here for malayalam )
Latest Updates
- “ഇസ ലണ്ടൻ” എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ഇവൻ്റ് സ്പോൺസർ…..”തെരേസാസ് ലണ്ടൻ” മെഗാ സ്പോൺസർ….ആഗസ്റ്റ് 15 ന് റോഥർഹാം മാൻവേഴ്സിൽ…. കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപം റോഥർഹാം മാൻവേഴ്സ് തടാകത്തിൽ നടക്കുകയാണ്. ലോകപ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ ഏറ്റവും അഭിമാനമായ കേരളപൂരം വള്ളംകളിയും സാംസ്കാരിക പരിപാടികളും യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയാണ്. യുകെയിലെ മുൻനിര സൗത്ത് ഇന്ത്യൻ ഫാഷൻ ബ്രാൻഡായ തെരേസാസ് ലണ്ടനും യുകെ ഫാഷൻ ഷോ രംഗത്തെ പകരം വയ്ക്കാനില്ലാത്ത നാമമായ
- ആവശ്യങ്ങൾ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് സി.ജെ.പി, ജന്തർ മന്തറിൽ ആഘോഷം ന്യൂഡൽഹി: ജന്തർമന്തറിലെ സമരം അവസാനിപ്പിച്ചതായി സി.ജെ.പി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാറുമായി നടത്തിയ മൂന്നാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെയാണ് സർക്കാറുമായി സി.ജെ.പി നേതാക്കൾ നിർണായക ചർച്ചകൾ നടത്തിയത്. കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാന തീരുമാനങ്ങൾ
- മെയ്ഡ്സ്റ്റോണിൽ വടംവലിച്ചൂട്; എംഎംഎ ഓൾ യുകെ വടംവലി ചാമ്പ്യൻഷിപ്പ് ഞായറാഴ്ച്ച; ഒരുക്കങ്ങൾ പൂർത്തിയായി. ബിനു ജോർജ് മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ജൂലൈ 26 ഞായറാഴ്ച്ച ഇംഗ്ലണ്ടിലെ മനോഹര ഉദ്യാനമായ കെന്റിലെ മെയ്ഡ്സ്റ്റോണിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇരുപതോളം ടീമുകൾ മാറ്റുരക്കുന്ന വടംവലി മാമാങ്കത്തിന് മെയ്ഡ്സ്റ്റോൺ ലിഷർ സെന്റർ സാക്ഷിയാകും. രാവിലെ 9 മണിക്ക് ടീമുകളുടെ രെജിസ്ട്രേഷൻ ആരംഭിച്ച് 10 മണിക്ക് ആവേശകരമായ മത്സരങ്ങൾക്ക് തുടക്കമാകും. ആഷ്ഫോർഡ് എംപി ശ്രീ സോജൻ ജോസഫ് മുഖ്യാഥിതിയായിരിക്കും. സിനി ആർട്ടിസ്ററ് ശ്രീ നന്ദു
- നാമം എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2ന്; എട്ട് മേഖലകളിലെ മികവുകൾക്ക് ആദരം, ആദ്യമായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാമം എക്സലൻസ് അവാർഡ് ഗാലാ ഞായറാഴ്ച, ഓഗസ്റ്റ് 2-ന് വൈകിട്ട് 5 മണിക്ക്, ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ) നടക്കും. ചടങ്ങിന്റെ പ്രഖ്യാപനവും പുരസ്കാര ജേതാക്കളുടെ വിവരങ്ങളും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ
- ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണ; ലണ്ടൻ പാർലമെന്റ് സ്ക്വയറിൽ യുകെയിലെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം, ശ്രദ്ധേയമായി കേരള ചാപ്റ്റർ സാന്നിധ്യം ലണ്ടൻ: ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായ ഐഒസി യുകെയും ഐഒവൈസി യുകെയും സംയുക്തമായി ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലെ മഹാത്മജിയുടെ പ്രതിമയ്ക്ക് സമീപം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഐഒസി നേതാക്കളും ഐഒവൈസി പ്രവർത്തകരും ഇന്ത്യൻ വംശജരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരള ചാപ്റ്ററിന്റെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളുടെയും വനിതകളായ പ്രവർത്തകരുടെയും സാന്നിധ്യം
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച /
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ലണ്ടൻ: യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്മ യൂത്ത് സംഘടിപ്പിക്കുന്ന സൗജന്യ സൂം പ്രെസെന്റേഷൻ ഈ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക്. വിദ്യാർത്ഥികൾക്കായി യുക്മ യൂത്ത് സംഘടിപ്പിച്ച് വരുന്ന കരിയർ ഗൈഡൻസ് സീരീസിന്റെ ഏഴാമത്തെ എപ്പിസോഡാണ് ഞായറാഴ്ച്ച നടക്കുക. യുകെ വിദ്യാർത്ഥികൾക്ക് യുഎസ് സർവ്വകലാശാല പ്രവേശനത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവസരങ്ങളും ഒപ്പം ചർച്ചകളും കൂട്ടിയിണക്കി അമിയേൽ പുലിത്തറ നടത്തുന്ന സൂം പ്രസന്റേഷൻ കുട്ടികൾക്കും മാതാപിതാക്കൾക്കും
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു /
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്) /
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു /
യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കൾ ആണ്. ലോഗോ മത്സരത്തിൽ






click on malayalam character to switch languages