- യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്ലാൻഡ്സ് കായികമാമാങ്കം വൻ വിജയമായി…… വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാർ….. കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച് റണ്ണർ-അപ്പ്….. അമ്മ മലയാളം മാൻസ്ഫീൽഡ് മൂന്നാമത്
- മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാമിന് വമ്പൻ വിജയം; പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വപദവിക്ക് വെല്ലുവിളിയാകുമെന്ന് സൂചന
- അയർലണ്ടിൽ പൊതുപ്രവർത്തകനായ ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം
- ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം ഞായറാഴ്ച 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികൾ; അഞ്ചുവിളക്കിന്റെ നാട്ടുകാരെ വരവേൽക്കാൻ പീറ്റർബറോ ഒരുങ്ങി.
- 350 കിലോമീറ്റർ ഒറ്റക്ക് നടന്ന് സാന്റിയാഗോയിൽ; വിശ്വാസത്തിന്റെ കാൽപ്പാടുകളുമായി മലയാളി യുവാവ്
- ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ടിന് ലോകകപ്പിൽ രാജകീയ തുടക്കം
- യുദ്ധം അവസാനിപ്പിക്കാൻ 14 ഇന ധാരണാ പത്രം; അമേരിക്ക-ഇറാൻ സമാധാന കരാറിലെ വ്യവസ്ഥകൾ എന്തെല്ലാം?
യുക്മ – ഡോ സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി …… വിഗൻ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ….. എം എം എ റണ്ണർ അപ്പ്…… ലിമ മൂന്നാമത്….. നാലാം സ്ഥാനം നോർമ്മയ്ക്ക്
- Jun 16, 2026
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
യുക്മ – ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ വിഗൻ മലയാളി അസോസിയേഷന്റെ സമ്പൂർണ ആധിപത്യം. ജൂൺ 13നു വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ)യുടെ ആതിഥേയത്വത്തിൽ നടന്ന യുക്മ ഡോ. സൈമൺസ് അക്കാദമി റീജിയണൽ കായികമേളയിൽ 194 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി വിഗൻ മലയാളി അസോസിയേഷൻ. 103 പോയിന്റ് നേടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ലിവർപൂൾ മലയാളി അസോസിയേഷൻ 84 പോയിന്റുമായി മൂന്നാം സ്ഥാനവും 64 പോയിന്റ് നേടി നോർത്ത് മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ (നോർമ ) നാലാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ എട്ടര മണിയോടെ രജിസ്ട്രേഷൻ നോടുകൂടി ആരംഭിച്ച കായികമേള വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച കായികതാരങ്ങളുടെ വർണാഭമായ മാർച്ച് പാസ്റ്റോടെ ശ്രദ്ധേയമായി. യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഷാജി വാരകുടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ നോർത്ത് വെസ്റ്റ് റീജിയണൽ ജനറൽ സെക്രട്ടറി സനോജ് വർഗീസ് സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഷീജോ വർഗീസ് കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ യുക്മ ദേശീയ കമ്മിറ്റി അംഗം ബിജു പീറ്റർ, യുക്മ സാംസ്കാരികവേദി ജനറൽ കൺവീനർ ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് കോ-ഓർഡിനേറ്റർ ബിനോയ് മാത്യു, റീജിയണൽ ട്രഷറർ ഷാരോൺ, വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) പ്രസിഡന്റ് സുനിൽ മാത്യു, ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഡയറക്ടർമാരായ ഡോ. ബിൻ്റോ സൈമൺ, ലാൻ്റി സൈമൺ എന്നിവരും മറ്റ് റീജിയണൽ ഭാരവാഹികളും അംഗ അസോസിയേഷൻ ഭാരവാഹികളും സന്നിഹിതരായിരുന്നു. കായികമേളയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതിയെയും മത്സരാർത്ഥികളെയും അഭിനന്ദിച്ചുകൊണ്ട് നേതാക്കൾ കായികമത്സരങ്ങൾ സമൂഹത്തിൽ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്കും എടുത്തുപറഞ്ഞു.

പ്രതികൂലമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തിന്റെ അഭാവവും ഉണ്ടായിരുന്നുവെങ്കിലും കായികമേളയുടെ ആവേശത്തിനോ മാറ്റിനോ യാതൊരു കുറവും സംഭവിച്ചില്ല. നൂറു കണക്കിന് മത്സരാർത്ഥികളുടെ സജീവ പങ്കാളിത്തവും കാണികളുടെ ആവേശകരമായ പിന്തുണയും ദിനം മുഴുവൻ കായികവേദിയെ ഉണർവോടെ നിലനിർത്തി. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ മികച്ച മത്സരാത്മകതയ്ക്കും കായികമികവിനും സാക്ഷ്യം വഹിച്ചു.

ഈ വർഷത്തെ കായികമേളയുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായി സീനിയർ അഡൾട്സ് വിഭാഗത്തിലെ മത്സരങ്ങൾ മാറി. പ്രായത്തെ വെല്ലുന്ന ആവേശവും കായികക്ഷമതയും പ്രകടിപ്പിച്ച മത്സരാർത്ഥികൾ കാണികളുടെ കൈയടി ഏറ്റുവാങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് സീനിയർ അഡൾട്സ് വിഭാഗത്തിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. അതുപോലെ തന്നെ കിഡ്സ് മുതൽ സൂപ്പർ സീനിയർ വിഭാഗം വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിലും മത്സരാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഇത്തവണ കാണാൻ കഴിഞ്ഞത്.

വിപുലമായ പങ്കാളിത്തമുണ്ടായിരുന്നിട്ടും മികച്ച സംഘാടക മികവിന്റെ കരുത്തിൽ മത്സരങ്ങൾ സുഗമമായും ക്രമബദ്ധമായും നടത്താൻ സംഘാടകർക്ക് സാധിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികളായ ഷാരോൺ ജോസഫ്, അഭിറാം, അശ്വതി, ജെറിൻ ജോസ്, ജോസഫ് മാത്യു, രാജീവ്, ജനീഷ് കുരുവിള, ബിനു, ജിൽസൻ, സിജോ,ആതിഥേയരായ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ഭാരവാഹികളായ സുനിൽ മാത്യു, ദീപക് തുടങ്ങിയവരും, ലിറ്റോ ടൈറ്റസ്, ജോൺസൻ, ജൂലിയസ് ജോസ്, ഡെൽവി, രാധേഷ്, വിബിൻ കുമാർ, ലക്ഷ്മി വിബിൻ തുടങ്ങി വിവിധ അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് കായികമേളയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

ഒരേസമയം വിവിധ വേദികളിലായി മത്സരങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലൂടെ മുഴുവൻ പരിപാടികളും നിശ്ചിത സമയക്രമത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഭക്ഷണ വിതരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം വോളന്റിയർമാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറോളം കായികതാരങ്ങൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങൾ വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനങ്ങൾക്ക് വേദിയായി. കിഡ്സ് വിഭാഗത്തിൽ ജെയ്ഡൻ തോമസ് സിബുവും ഹന്ന റോബിനും വ്യക്തിഗത ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ സിയാ സണ്ണിയും ടോറസ് ദീപകും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ നെയ്തൻ ടോബിയും അന്നാ രഞ്ജിത്തും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ ചേതൻ ദേവരാജുവും നതാഷ ബെന്നിസണും മികച്ച പ്രകടനത്തിലൂടെ വ്യക്തിഗത ചാമ്പ്യൻമാരായി. അഡൾട്സ് വിഭാഗത്തിൽ ഷെബിൻ കുര്യാക്കോസും ശ്രിശ്ബ ശിവദാസും ചാമ്പ്യൻ പട്ടത്തിന് അർഹരായി.

സീനിയർ അഡൾട്സ് വിഭാഗത്തിൽ ദീപ്തി ജോണും ജെയ്സൺ ഭരണികുളങ്ങരയും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ സീനിയർ വിഭാഗത്തിൽ വനിതാ വിഭാഗത്തിലെ ചാമ്പ്യൻ പട്ടം ജോമോൾ മാത്യു സ്വന്തമാക്കിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഷീൻ മാത്യുവും അജിത് മടത്തിലും തുല്യ പോയിന്റുകൾ നേടി ചാമ്പ്യൻ പട്ടം പങ്കിട്ടു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കായികതാരങ്ങൾ കാഴ്ചവെച്ച മികവും മത്സരവീര്യവും കായികമേളയുടെ മാറ്റ് വർധിപ്പിച്ചു.

നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലെ വിവിധ മത്സര ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികൾക്ക് ജൂൺ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ കായികമേള നടക്കുന്നത് : Wyndley Leisure Centre, Clifton Road, Sutton Coldfield B73 6EB

വൈകിട്ട് നടന്ന സമാപന സമ്മേളനം ശ്രദ്ധേയമായ സാന്നിധ്യത്താലും ആവേശഭരിതമായ അന്തരീക്ഷത്താലും ശ്രദ്ധേയമായി. യുക്മ നാഷണൽ ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് വിശിഷ്ടാതിഥിയായി സന്നിഹിതനായിരുന്നു.

ഈ വർഷത്തെ കായികമേളയുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായി സീനിയർ അഡൾട്സ് വിഭാഗത്തിലെ മത്സരങ്ങൾ മാറി. പ്രായത്തെ വെല്ലുന്ന ആവേശവും കായികക്ഷമതയും പ്രകടിപ്പിച്ച മത്സരാർത്ഥികൾ കാണികളുടെ കൈയടി ഏറ്റുവാങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് സീനിയർ അഡൾട്സ് വിഭാഗത്തിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. അതുപോലെ തന്നെ കിഡ്സ് മുതൽ സൂപ്പർ സീനിയർ വിഭാഗം വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിലും മത്സരാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഇത്തവണ കാണാൻ കഴിഞ്ഞത്.

വിപുലമായ പങ്കാളിത്തമുണ്ടായിരുന്നിട്ടും മികച്ച സംഘാടക മികവിന്റെ കരുത്തിൽ മത്സരങ്ങൾ സുഗമമായും ക്രമബദ്ധമായും നടത്താൻ സംഘാടകർക്ക് സാധിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികൾ, ആതിഥേയരായ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ഭാരവാഹികൾ, വിവിധ അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് കായികമേളയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

ഒരേസമയം വിവിധ വേദികളിലായി മത്സരങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലൂടെ മുഴുവൻ പരിപാടികളും നിശ്ചിത സമയക്രമത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഭക്ഷണ വിതരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം വോളന്റിയർമാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറോളം കായികതാരങ്ങൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങൾ വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനങ്ങൾക്ക് വേദിയായി. കിഡ്സ് വിഭാഗത്തിൽ ജെയ്ഡൻ തോമസ് സിബുവും ഹന്ന റോബിനും വ്യക്തിഗത ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ സിയാ സണ്ണിയും ടോറസ് ദീപകും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ നെയ്തൻ ടോബിയും അന്നാ രഞ്ജിത്തും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ ചേതൻ ദേവരാജുവും നതാഷ ബെന്നിസണും മികച്ച പ്രകടനത്തിലൂടെ വ്യക്തിഗത ചാമ്പ്യൻമാരായി. അഡൾട്സ് വിഭാഗത്തിൽ ഷെബിൻ കുര്യാക്കോസും ശ്രീബ ശിവദാസും ചാമ്പ്യൻ പട്ടത്തിന് അർഹരായി.

സീനിയർ അഡൾട്സ് വിഭാഗത്തിൽ ദീപ്തി ജോണും ജെയ്സൺ ഭരണികുളങ്ങരയും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ സീനിയർ വിഭാഗത്തിൽ വനിതാ വിഭാഗത്തിലെ ചാമ്പ്യൻ പട്ടം ജോമോൾ മാത്യു സ്വന്തമാക്കിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഷീൻ മാത്യുവും അജിത് മടത്തിലും തുല്യ പോയിന്റുകൾ നേടി ചാമ്പ്യൻ പട്ടം പങ്കിട്ടു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കായികതാരങ്ങൾ കാഴ്ചവെച്ച മികവും മത്സരവീര്യവും കായികമേളയുടെ മാറ്റ് വർധിപ്പിച്ചു.

നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലെ വിവിധ മത്സര ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികൾക്ക് ജൂൺ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ കായികമേള നടക്കുന്നത് : Wyndley Leisure Centre, Clifton Road, Sutton Coldfield B73 6EB

ഓവറോൾ ചാമ്പ്യൻമാർക്കുള്ള മാഞ്ചസ്റ്റർ മലയാളിയും സംരംഭകനുമായ ലൈജു മാനുവൽ തൻറെ ഗ്രാൻഡ് ഫാദറിന്റെ സ്മരണയ്ക്കായി സ്പോൺസർ ചെയ്ത പി പി ജോസഫ് മെമ്മോറിയൽ എവർ ട്രോഫി മുഖ്യാതിഥി യുക്മ നാഷണൽ ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ ചാമ്പ്യന്മാരായ വിഗൺ മലയാളി അസോസിയേഷന് സമ്മാനിച്ചു. റണ്ണർ അപ്പിനുള്ള ട്രോഫി എം എം എയ്ക്ക് ബിജു പീറ്ററും, മൂന്നാ സ്ഥാനം കരസ്ഥമാക്കിയ ലിമയ്ക്ക് അലക്സ് വർഗീസും, നാലാം സ്ഥാനം കരസ്ഥമാക്കിയ നോർമക്ക് ഷാരോൺ ജോസഫും ട്രോഫികൾ സമ്മാനിച്ചു.

വിശിഷ്ടാതിഥികളും യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികളും ചേർന്ന് വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ദിനം മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെ അഭിനന്ദിച്ച അതിഥികൾ, കായികമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച സംഘാടകർക്കും സന്നദ്ധ പ്രവർത്തകർക്കും പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി.

സംഘടനാ മികവും കൂട്ടായ പ്രവർത്തന മനോഭാവവും പരസ്പര സഹകരണവും എങ്ങനെ ഒരു വലിയ പരിപാടിയെ വിജയകരമാക്കാമെന്നതിന്റെ മികച്ച ഉദാഹരണമായാണ് ഈ കായികമേള വിലയിരുത്തപ്പെടുന്നത്. മത്സരാർത്ഥികളും രക്ഷിതാക്കളും കാണികളും ഒരുപോലെ പ്രശംസിച്ച ഈ കായികമേള, നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രകടനമായി മാറി. കായികവേദിയിൽ പ്രകടമായ സൗഹൃദവും കായികസ്പിരിറ്റും പങ്കാളിത്ത മനോഭാവവും പരിപാടിയുടെ വിജയത്തിന് കൂടുതൽ തിളക്കം പകർന്നു.

വിജയികൾക്കുള്ള സമ്മാനദാനത്തോടെ സമാപന സമ്മേളനം ആഘോഷപൂർണമായി മാറിയപ്പോൾ, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബിനോയി മാത്യുവിൻ്റെ നന്ദി പ്രകാശനത്തോടെ കായികമികവും കൂട്ടായ്മയും ഉയർത്തിപ്പിടിച്ച മറ്റൊരു വിജയകരമായ നോർത്ത് വെസ്റ്റ് കായികമേളയ്ക്ക് ഇതോടെ തിരശ്ശീല വീണു.

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സ്പോർട്സ് സ്പോൺസേഴ്സ്:
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ).
പോൾ ജോൺ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
ജിയ ട്രാവൽ ആൻഡ് ഹോളിഡേസ് (Gia Travel & Holidays)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)
ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)
ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK)
ജെ എം പി സോഫ്റ്റ്വെയർ (JMP Software)
ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, മാഞ്ചസ്റ്റർ (click2bring groceries, Manchester)
എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy)
റോസ്റ്റർ കെയർ (Roster Care)
ഓറ ഫാഷൻസ് (AURA Fashions)
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
മാസ് ഹൈപ്പർ മാർക്കറ്റ് (MAAS Hypermarket)
മീഡിയ പാർട്ടണർ – യുക്മ ന്യൂസ് (UUKMA News)
ഫോട്ടോഗ്രാഫി പാർട്ണർ – ജീവൻ ഫോട്ടോഗ്രാഫി.

Latest News:

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാൻ ക്യൂബ; സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു
അമേരിക്കൻ സമ്മർദ്ദത്തിന് ക്യൂബ വഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ക...Latest Updates
ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം, വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണം; ജോ...
റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി. 300 രൂപ ആക്കും എന്നായിരുന്നു UDF പ്രകടനപ...Kerala
കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും; ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും’; മുഖ്യ...
കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി...Kerala
ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറ...
പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്വ...Latest News
കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല; ബജറ്റിൽ ജനക്ഷേമത്തിന് ഒന്നുമില്ല’; പിണറായി വിജയൻ
സംസ്ഥാന ബജറ്റിൽ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവി കേരളം രൂപപ്പെ...Kerala
നോളജ് വാലി പദ്ധതി, ട്രൈബൽ സർവകലാശാല, റാഗിംഗ് തടയാൻ പ്രത്യേക പദ്ധതി; വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്ര...
വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. കേരളത്തെ ലോകോത്തര ഉന്നത വിദ്യാഭ്യാസ...Latest News
പ്രതീക്ഷ ‘വെള്ളത്തില്‍’! തുറമുഖ- തീരദേശ പദ്ധതികളില്‍ പ്രതീക്ഷയര്‍പ്പിച്ച് സതീശന്റെ കന്നി ബജറ്റ്; റബറ...
വി ഡി സതീശൻ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ...Kerala
വിസ്മയ ബജറ്റ്: വൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്
യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉൾപ്പെടുത്ത...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാൻ ക്യൂബ; സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു അമേരിക്കൻ സമ്മർദ്ദത്തിന് ക്യൂബ വഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ക്യൂബ ആരംഭിച്ചു. തുറന്ന സ്വതന്ത്ര വിപണിക്ക് ആഹ്വാനം ചെയ്യുന്ന ബില്ലിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകി. സാമ്പത്തിക പരിഷ്കരണങ്ങൾ നടത്തിയാൽ ക്യൂബയ്ക്ക് മേലുള്ള ഉപരോധങ്ങൾ കുറയ്ക്കാമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവർത്തിച്ചു പ്രസ്താവിച്ചിരുന്നു. ഇതാദ്യമായാണ് വിപണി തുറക്കാനുള്ള തീരുമാനത്തിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകുന്നത്. ദേശീയ അസംബ്ലിയിൽ ബിൽ പാസ്സാകുമെന്ന് ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ സംരംഭകർക്ക് അവസരങ്ങളൊരുക്കാനും കൂടുതൽ
- ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം, വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണം; ജോസ് കെ മാണി റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി. 300 രൂപ ആക്കും എന്നായിരുന്നു UDF പ്രകടനപത്രിക. കാർഷിക ബജറ്റ് ഉണ്ടാകും എന്നാണ് യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞത്, അത് നടപ്പിലാക്കിയില്ല. തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചു. രണ്ട് കാര്യങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് സന്തോഷം. കർഷകർക്ക് ഉപാധിരഹിത പട്ടയം പ്രഖ്യാപിച്ചു. കടലിന്റെ മക്കൾക്ക് കടൽ അവകാശവും പ്രഖ്യാപിച്ചു. ഇത് രണ്ടും കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ആയിരുന്നു. പാർട്ടി മുന്നോട്ട്
- കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും; ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും’; മുഖ്യമന്ത്രി കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കരുനാഗപ്പള്ളി, ചാലക്കുടി മഞ്ചേശ്വരം എന്നിവിടങ്ങളിൽ റവന്യു ടവർ സ്ഥാപിക്കും. കൊല്ലം ചിന്നക്കടയിൽ സ്കൈവേയ്ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. വ്യവസായത്തിന് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസത്തിനും നൽകും. സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കും. ബ്രാൻഡ് വയനാട് പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.പൊതുമേഖലയെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
- ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്ന ഈ പ്രഖ്യാപനത്തിനു മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദിയെന്നും അദ്ദേഹം കുറിച്ചു. സാംസ്കാരിക, കലാ, സിനിമാ മേഖലകള്‍ക്കും ഗവേഷണ
- കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല; ബജറ്റിൽ ജനക്ഷേമത്തിന് ഒന്നുമില്ല’; പിണറായി വിജയൻ സംസ്ഥാന ബജറ്റിൽ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവി കേരളം രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റിൽ ഇല്ല. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല. വരവിൽ ഉണ്ടാകുന്ന വർധനവ് മറച്ചുവച്ച് ബാധ്യതകളെ പെരുപ്പിച്ച് കാണിക്കുന്നെന്നും പിണറായി വിജയൻ പറഞ്ഞു. നേരത്തെയുള്ള പല പ്രഖ്യാപനങ്ങളും പേരും മാറ്റി പുതിയ പേരിൽ അവതരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു പ്രഖ്യാപനവും ധവളപത്രവും നൽകിയ കൃത്യമായി സന്ദേശം,കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണ് എന്നത്. അതേ സന്ദേശമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ ആമുഖം
യുക്മ റീജിയണൽ കായികമേളകൾക്ക് വിജയകരമായ പരിസമാപ്തി…… ദേശീയ കായിക മാമാങ്കം ജൂൺ 20 ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ…… /
യുക്മ റീജിയണൽ കായികമേളകൾക്ക് വിജയകരമായ പരിസമാപ്തി…… ദേശീയ കായിക മാമാങ്കം ജൂൺ 20 ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ……
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾ എല്ലാ റീജിയണുകളിലും വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി പര്യവസാനിച്ചു. അംഗ അസ്സോസ്സിയേഷനുകളിൽ നിന്നെത്തിയ നൂറ് കണക്കിന് കായികതാരങ്ങൾ വിവിധ റീജിയണൽ കായികമേളകളിൽ അണിനിരന്നു മത്സരങ്ങളിൽ പങ്കെടുത്തു. ജൂൺ 20 ശനിയാഴ്ച ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയുടെ ഒരുക്കങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാകുന്നതായി ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും…….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ /
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ തുടങ്ങിയതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകൾ, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്. 2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’യാണ്
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും






click on malayalam character to switch languages