1 GBP = 127.34
breaking news

സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയാക്കി റീജിയണൽ കമ്മിറ്റി, യോവിലിലെ കായികമാമാങ്കത്തിന് റെക്കോർഡ് എണ്ണം കായികതാരങ്ങൾ

സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയാക്കി റീജിയണൽ കമ്മിറ്റി, യോവിലിലെ കായികമാമാങ്കത്തിന് റെക്കോർഡ് എണ്ണം കായികതാരങ്ങൾ

യോവിൽ: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി റീജിയണൽ കമ്മിറ്റി. എക്കാലത്തെയും റെക്കോർഡ് എണ്ണം കായികതാരങ്ങളാണ് ഇക്കുറി സൗത്ത് വെസ്റ്റ് കായികമേളയിൽ മാറ്റുരയ്ക്കുന്നത്. അതുകൊണ്ട് തന്നെ അതിവിപുലമായ ഒരുക്കങ്ങളാണ് റീജിയണൽ നേതൃത്വവും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളും നടത്തിയിട്ടുള്ളത്.

രാവിലെ എട്ടുമണിക്ക് യോവിലിലെ ഒളിമ്പ്യാഡ് അത്‌ലറ്റിക് ക്ലെബ്ബിൽ ആരംഭിക്കുന്ന കായികമേള യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി ഉദ്‌ഘാടനം നിർവ്വഹിക്കും. ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി നടക്കുന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് ഫ്ലാഗ് ഓഫ് ചെയ്യും. റീജിയണൽ പ്രസിഡണ്ട് സുനിൽ ജോർജ്ജിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ യുക്മ മുൻ പ്രസിഡന്റും ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗവുമായ ഡോ. ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എസ് എം സി എ പ്രസിഡന്റ് സിക്സൺ മാത്യു തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ നന്ദിയും അർപ്പിക്കും.

കായികതാരങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ഉള്ളത് കൊണ്ട് വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി എക്സിക്യു്ട്ടീവ് കമ്മിറ്റി നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ റീജിയണൽ കമ്മിറ്റിയും എസ്എംസിഎ ഭാരവാഹികളും ഇതിനായി തന്നെ ഓൺലൈൻ മീറ്റിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

ലൈഫ്‌ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ജിയ ടൂർസ് ആൻഡ് ട്രാവൽസ്, ഡെവൺ സ്റ്റാർ ലിമിറ്റഡ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, ബെറ്റർ ഫ്രെയിംസ്, ജെ എം പി സോഫ്ട്വെയർ ലിമിറ്റഡ്, യുക്മ ന്യൂസ് എന്നിവരാണ് സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ സ്‌പോൺസർമാർ.

തുടർച്ചയായി കഴിഞ്ഞ മൂന്നു തവണയും ആവേശകരമായ തരത്തിൽ കായികമേള സംഘടിപ്പിച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇത് നാലാം തവണയാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 14ന് നടക്കുന്ന കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗ്ഗീസ്, എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ഉമ്മൻ ജോൺ തുടങ്ങിയവർ അറിയിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

YEOVIL OLYMPIADS ATHLETIC CLUB, PICKETT LN, YEOVIL, BA21 3DS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more