റജി നന്തികാട്ട് ( പി ആർ ഒ , ഐഒസി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് )
ലണ്ടൻ : ഐഒസി ( യുകെ ) കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് കെപിസിസി ജനറൽ സെക്രെട്ടറി അഡ്വ. സൈമൺ അലക്സ് പങ്കെടുത്ത മുഖാമുഖം പ്രോഗ്രാമും സലിം കുമാർ അനുസ്മരണവും നടത്തി. 2026 ജൂൺ 9 ആം തീയതി വൈകുന്നേരം 7 മണിക്ക് ഈസ്റ്റ് ഹാം നാടൻ സ്പൈസി റസ്റ്ററന്റിൽ നടത്തിയ പ്രോഗ്രാമിൽ ഐഒസി യുടെ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേര പങ്കെടുത്തു. ഐഒസി (യുകെ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡണ്ട് ഷൈനു മാത്യു അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ജനറൽ സെക്രെട്ടറി റജി നന്തികാട്ട് സ്വാഗത പ്രസംഗം നടത്തി. ഈസ്റ്റ് ലണ്ടൻ യൂണിറ്റ് വൈസ് പ്രസിഡണ്ട് എബ്രഹാം വാഴൂർ മുഖ്യാഥിതിയെ ബൊക്കെ നൽകി സ്വീകരിച്ചു.
ഐഒസി (യുകെ ) കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, ഐഒസി (യുകെ ) കേരള ചാപ്റ്റർ ജനറൽ സെക്രെട്ടറി അഷ്റഫ് അബ്ദുള്ള, ഐഒസി (യുകെ ) കേരള ചാപ്റ്റർ വൈസ് പ്രസിഡണ്ട്മാരായ അപ്പ ഗഫൂർ, റോണി, ഐഒസി (യുകെ ) കേരള ചാപ്റ്റർ യൂത്ത് പ്രസിഡണ്ട് എഫ്രേം സാം, ബേബിക്കുട്ടി, പ്രസാദ് കൊച്ചുവിള, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
കേരള മുഖ്യമന്ത്രി വി ഡി സതീശൻ എഴുതിയ ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിന്റെ യുകെയിലെ ആദ്യ വില്പന അഡ്വ. സൈമൺ അലക്സ് ഐഒസി (യുകെ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിജൻ ജോസിന് പുസ്തകത്തിൻ്റെ കോപ്പി നൽകി നിർവഹിച്ചു.
ഐഒസി (യുകെ ) കേരള ചാപ്റ്റർ പിആർഒ അജി ജോർജ്ജ് മുഖ്യ അതിഥിയെ സദസിന് പരിചയപ്പെടുത്തി സംസാരിച്ചു. പിന്നീട് മുഖ്യാതിഥി അഡ്വ. സൈമൺ അലക്സ്തൻ്റെ മുഖ്യ പ്രഭാഷണത്തിൽ കഴിഞ്ഞ പത്തു വർഷം കേരളത്തിലെ കോൺഗ്രെസ് പ്രവർത്തകർ എൽഡിഎഫ് സർക്കാരിൽ നിന്നും നേരിട്ട് കൊടിയ നിയമ ലംഘനങ്ങൾ വിവരിച്ചു. സാമ്പത്തികമായും ഭരണപരമായ പിടിപ്പുകേടുകൾ കൊണ്ടും കേരളം കണ്ടത് കേരളത്തിലെ സമസ്ത മേഖലകളും തകർന്ന അവസ്ഥയാണ്. പുതിയ സർക്കാർ വലിയ മാറ്റങ്ങൾ കൊണ്ടുവരും. അവിടെ ഐഒസി പോലുള്ള സംഘടനകൾക്ക് വലിയ റോൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് മീറ്റിംഗിൽ പങ്കെടുത്തവർ പറഞ്ഞ തങ്ങളുടെ ആവശ്യങ്ങൾ അഡ്വ. സൈമൺ അലക്സ് ശ്രദ്ധയോടെ കേൾക്കുകയും മറുപടി പറയുകയും ചെയ്തു. യൂണിറ്റ് ജനറൽ സെക്രെട്ടറി ഹിർഷാം ഇർഷാദ് നന്ദി പ്രകാശനം നടത്തി.
click on malayalam character to switch languages