1 GBP = 127.90
breaking news

ഹാവർഹിലിൽ കെ.സി.എ.എച്ചിന് പുതിയ നേതൃത്വം; 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് സമിതിയെയും തെരഞ്ഞെടുത്തു

ഹാവർഹിലിൽ കെ.സി.എ.എച്ചിന് പുതിയ നേതൃത്വം; 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് സമിതിയെയും തെരഞ്ഞെടുത്തു

അരുൺ വർഗ്ഗീസ്

യുകെ: കേരള കൾച്ചറൽ അസോസിയേഷൻ ഹാവർഹിൽ (KCAH)-ന്റെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് സമിതിയെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റായി നോബിൻ തമ്പി തെരഞ്ഞെടുക്കപ്പെട്ടു. നീതു ജോൺ, ബിജോ ജോയ് എന്നിവർ വൈസ് പ്രസിഡന്റുമാരായും, ഷിജോ ജോസഫ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.സന്ധ്യ ഷാൻ, ജിജോ മാത്യു എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും പ്രവർത്തിക്കും.

ട്രഷററായി ജിന്റോയും ജോയിന്റ് ട്രഷററായി ജോസ്മോൻ ബേബിയും തിരഞ്ഞെടുക്കപ്പെട്ടു. ജെറിന സുബിൻ പി.ആർ.ഒയായും നിതിൻ വർഗീസ് ജോയിന്റ് പി.ആർ.ഒയായും ചുമതലയേൽക്കും. ആഷ്ലി ടെറൻസ്, ജോബിൻസ് ജോസഫ് എന്നിവർ ഐ.ടി. കോർഡിനേറ്റർമാരായി പ്രവർത്തിക്കും.
എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായി അൻവർ പെരുവാലിശ്ശേരി ചിറയിൽ, അരുൺ പോൾ, അനീഷ് ജേക്കബ്, രാജീവ് രാജു, ജോൺസ് മാത്യു, പ്രദീപ് മാത്യു, ലിജോ വർക്കി, ലിജോ ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അൽഫോൻസ് സെബാസ്റ്റ്യൻ, ജേക്കബ് വർഗീസ് എന്നിവർ എക്സ്-ഓഫീഷ്യോ അംഗങ്ങളായും സമിതിയുടെ ഭാഗമാകും.
പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്കാരിക ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയെ സംഘടനാ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

അസോസിയേഷന് ലഭിച്ച യുക്മയുടെ അംഗീകാരവും, ഹാവർഹിൽ ടൗൺ കൗൺസിലിന്റെ പരിപാടികളിൽ സജീവ അംഗത്വവും പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു. അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾ പുതിയ കമ്മിറ്റിയും എക്സിക്യൂട്ടീവ് സമിതിയും ചേർന്ന് ആലോചിച്ച് ഉടൻ ആക്ഷൻ പ്ലാൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

“Together We Achieve” എന്ന സംഘടനയുടെ ആപ്തവാക്യം മുൻനിർത്തി സമൂഹനന്മയും സാംസ്കാരിക വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതിയ നേതൃത്വം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more