1 GBP = 127.56
breaking news

ഇന്നലെ കുത്തനെ കൂടി; ഇന്ന് വമ്പന്‍ ഇടിവും; ഇന്നത്തെ സ്വര്‍ണവിലയറിയാം

ഇന്നലെ കുത്തനെ കൂടി; ഇന്ന് വമ്പന്‍ ഇടിവും; ഇന്നത്തെ സ്വര്‍ണവിലയറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 3160 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 395 രൂപയും കുറഞ്ഞു. ഇന്നല െപവന് 1000 രൂപയ്ക്ക് മേല്‍ വര്‍ധനയുണ്ടായതിന് ശേഷമാണ് ഇന്ന് വില കുത്തനെ ഇടിഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ 12 ദിവസത്തെ ഇടിവിന് ശേഷമായിരുന്നു ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നത്.

ഇന്നത്തെ വിലയിടിവോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,645 രൂപയായി. പവന് 1,09,160 രൂപയാണ് ഇന്നത്തെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം പവന് ആയിരത്തിലേറെ രൂപയുടെ വമ്പന്‍ ഇടിവുകളും വമ്പന്‍ വര്‍ധനയും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ രേഖപ്പെടുത്തി പൊന്ന് വലിയ രീതിയില്‍ ചാഞ്ചാടുന്നത് പതിവാകുകയാണ്.

സ്വര്‍ണത്തിന്റെ മൊത്തവ്യാപാരത്തിന്റെ അടിസ്ഥാന ഇറക്കുമതി നിരക്കുകളില്‍ വര്‍ധനവുണ്ടായത് അടക്കം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്ക്കാലികമായി അയവുണ്ടായതോടെ യുഎസ് ഡോളര്‍ സൂചികയും ക്രൂഡ് ഓയില്‍ വിലയും താഴ്ന്നിട്ടുണ്ട്

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more