1 GBP = 127.95
breaking news

സ്റ്റോക്ക് ഓൺ ട്രെൻ്റിലെ ആദ്യകാല മലയാളി ജോൺ മത്തായിയുടെ മാതാവ് മറിയാമ്മ മത്തായി നാട്ടിൽ നിര്യാതയായി

സ്റ്റോക്ക് ഓൺ ട്രെൻ്റിലെ ആദ്യകാല മലയാളി ജോൺ മത്തായിയുടെ മാതാവ് മറിയാമ്മ മത്തായി നാട്ടിൽ നിര്യാതയായി

പുന്നവേലി: സ്റ്റോക്ക് ഓൺ ട്രെൻ്റിലെ ആദ്യകാല മലയാളി ജോൺ മത്തായിയുടെ മാതാവും നാറാണത്ത് കണിയാപുരയിടം കുടുംബാംഗമായ കെ ജെ മത്തായി ( സണ്ണി) യുടെ ഭാര്യയുമായ  മറിയാമ്മ മത്തായി (കുഞ്ഞുഞ്ഞമ്മ – 86) നിര്യാതയായി.   പരേത അമ്പാട്ട് കുറ്റിയാനിക്കൽ കുടുംബാംഗമാണ്.

 മൃതസംസ്കാരം നാളെ വ്യാഴാഴ്ച (11/06/2026) രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും 11:30 AM മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചില്ലാകുന്ന് ബ്രദറൻ സെമിത്തേരിയിൽ നടത്തുന്നതുമാണ്. മക്കൾ ജോൺ മത്തായി (ജോണിക്കുട്ടി), സൂസൻ വർഗീസ് (ജെസ്സി). മരുമക്കൾ അന്നമ്മ സിനു ജോൺ, (സിനു ) മുരാക്കാട്ടിൽ, വാകത്താനം, വർഗീസ് ജോർജ് (ബാബു) മാളിയക്ക മലയിൽ, പടുതോട്. കൊച്ചുമക്കൾ സെലിൻ ജോൺ, ഷോൺ ജോൺ, അനില വർഗീസ്, ആൻസി വർഗീസ്.

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്‌റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ ട്രഷറർ ഷീജോ വർഗീസ്,  യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, യുക്മ മിഡ്‌ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ജോബിപുതുകുളങ്ങര, ദേശീയ സമിതിയംഗം ജോർജ് തോമസ്, എസ് എം എ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യാശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

മൃതസംസ്കാര ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more