1 GBP = 127.95
breaking news

നോർവിച്ചിൽ മലയാളി ബാലിക മരണമടഞ്ഞു; നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ മാതാപിതാക്കൾ

നോർവിച്ചിൽ മലയാളി ബാലിക മരണമടഞ്ഞു; നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ മാതാപിതാക്കൾ

നോർവിച്ച്: നോർവിച്ചിൽ മലയാളി ബാലിക മരണമടഞ്ഞു. നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം താങ്ങാനാവാതെയാണ് കുടുംബം. കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളായ ഹെലന്‍ റോസാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

മൂന്നു വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യാര്‍ത്ഥം ക്ലാരിറ്റ് യുകെയിലെത്തുകയും തുടര്‍ന്ന് അബിനും യുകെയിലെത്തുകയായിരുന്നു.ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരന്‍ ജുവാനും മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ എത്തിയത്. സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്ന കുടുംബജീവിതത്തിനിടെയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ഹെലന് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായി കുടുംബം അറിയിച്ചു. പിന്നീട് ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ കുട്ടിയെ അടിയന്തരമായി നോര്‍വിച്ചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ മെഡിക്കല്‍ പരിശോധനകളും അന്വേഷണ നടപടികളും തുടരുകയാണ്.

നിലവില്‍ ഹെലന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ യുകെയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ഹെലന്‍ റോസിന്റെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി ഭുവനേഷ് പീതാംബരനും അനുശോചനം രേഖപ്പെടുത്തി. കുടുംബംങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more